
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഇപി ജയരാജന്‍റെയും ഗണ്‍മാൻമാർക്ക് സ്ഥാനകയറ്റത്തിന് വേണ്ടി താൽക്കാലിക തസ്തികയുണ്ടാക്കി സർക്കാർ. എ.ആർ.ക്യാമ്പുകളിലെ 16 സബ് ഇൻസ്പെക്ടർ തസ്തികകള്‍ റിസർവ്വ് ഇൻസ്പെക്ടർ തസ്തികളാക്കി ഉയർത്തിയാണ് സ്ഥാനകയറ്റം. തെരഞ്ഞെടുപ്പിന്‍റെ മറവിൽ അടിയന്തര സാഹചര്യം പറഞ്ഞാണ് താൽക്കാലിക പ്രമോഷൻ നൽകിയത്. സംസ്ഥാനത്ത് എ.ആർ.ക്യാമ്പുകള്‍ നിർത്തലാക്കാൻ 10 വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ചതാണ് . എ.ആർ.ക്യാനമ്പിലുള്ളർവർക്ക് ലോക്കലിലേക്ക് പോകാൻ സർക്കാർ അവസരം ഒരുക്കിയിരുന്നു. ലോക്കലിലേക്ക് പോകാൻ താൽപര്യമില്ലാത്തവരാണ് എ.ആർ.ക്യാമ്പിൽ ഇപ്പോഴും തുടർന്നത്. എ.ആർ.ക്യാമ്പിലെ ഇൻസ്പെക്ടർ, അസി.കമാണ്ടന്‍റ് തസ്തികള്‍ ലോക്കലിലേക്ക് മാറ്റുകയും എസ്ഐമാർക്ക് ഇൻസ്പെക്ടർമാരായി സ്ഥാനകയറ്റം നൽകുകയും ചെയതു. നിലവിൽ ക്യാമ്പിൽ തുടരുന്നവർ വിമരിച്ചാൽ എ.ആർ.ക്യാമ്പുകള്‍ അവസാനിക്കും.
അതിനാൽ പുതിയ തസ്തികളൊന്നും ഇതേവരെ സൃഷ്ടിച്ചിരുന്നില്ല. പലരും സ്ഥാനകയറ്റം ലഭിക്കാതെ എസ്ഐമാരായി വിരമിച്ചു. പക്ഷെ നേതാക്കളുടെ ഗണ്‍മാൻമാരുടെ സ്ഥാനകയറ്റം വന്നപ്പോള്‍ സർക്കാർ വേഗത്തിൽ അനങ്ങി. സ്ഥാനകയറ്റം ലഭിക്കേണ്ട പട്ടികയിലെ ഒന്നാമത്തെയാൾ ഇപി ജയരാജന്‍റെ ഗണ്‍മാൻ മഹേഷ്, 12-ാം പേരുകാരൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽകുമാർ. ഇവർ ഉള്‍പ്പെടെയാണ് താൽക്കാലിയ തസ്തിയുണ്ടാക്കി സബ് -ഇൻസ്പെക്ടർ തസ്തിയിൽ നിന്നും ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്ഥാന കയറ്റം നൽകിയത്. നിർത്തലാക്കാൻ ഉത്തരവിറക്കിയ എ.ആർ.ക്യാമ്പിൽ ഇതേവരെയില്ലാത്ത അസാധാരണ സ്ഥാനകയറ്റം നേതാക്കളുടെ ഗണ്‍മാന് വേണ്ടിയാണെന്നാണ് വിമർശനം. നവകേരള യത്രക്കിടെ ആലപ്പുഴയിൽ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിയ സംഭവത്തിൽ അനിൽ കുമാർ ക്രിമിനൽ കേസിൽ പ്രതിയുമാണ്. കേസ് തീർപ്പാക്കുന്നതിന് മുമ്പാണ് സ്ഥാനകയറ്റം. മാത്രമല്ല താൽക്കാലിക സ്ഥാന കയറ്റം താഴേ തട്ടിലുള്ള മറ്റ് ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കിയിട്ടുണ്ട്. 20 സബ് ഇൻസ്പെക്ടർ തസ്തികള്‍ ഇൻസ്പെക്ടർ തസ്തികയാക്കി ഉയർത്തിയതോടെ എഎസ്ഐയിൽ നിന്നും സ്ഥാനകയറ്റം ലഭിക്കേണ്ട 20 പേരുടെ അവസരം അടഞ്ഞു. താൽക്കാലിമായി സ്ഥാനയറ്റം ലഭിച്ചതിൽ ഏഴുപേർ ഏപ്രിലിൽ വിരമിക്കും. ഇവർ വിരിച്ചു കഴിഞ്ഞാൽ താൽക്കാല തസ്തികള്‍ തുടരുമോ, ലോക്കലിലേക്ക് മാറ്റുമോ എന്ന് സർക്കാറോ ഡിജിപി വ്യക്തമാക്കുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam