ഉഷ ചികിത്സക്ക് എത്തിയത് കഠിനമായ വേദനയോടെ; വേദന എന്തുകൊണ്ടെന്നറിയാൻ കൂടുതൽ പരിശോധന വേണമെന്ന് ചികിത്സിച്ച ഡോ. നാസർ

Published : Feb 20, 2026, 10:47 AM IST
dr. nazar

Synopsis

ഉഷ ചികിത്സക്ക് എത്തിയത് കഠിനമായ വേദനയോടെയാണെന്ന് ചികിത്സിച്ച ഡോ. നാസർ. വേദന എന്തുകൊണ്ടെന്നറിയാൻ കൂടുതൽ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ: വയറ്റിൽ കത്രികയുമായി ഉഷ ചികിത്സക്ക് എത്തിയത് കഠിനമായ വേദനയോടെയാണെന്ന് ചികിത്സിച്ച ഡോ. നാസർ. മൂത്രത്തിൽ കല്ലുള്ളതായി സംശയം തോന്നിയിരുന്നു. തുടർന്ന് എക്സ് റേ എടുക്കാൻ പറഞ്ഞു. എക്സ് റേയിലാണ് വയറ്റിനുള്ളിൽ കത്രിക കണ്ടെത്തിയത്. വേദന എന്തുകൊണ്ടെന്നറിയാൻ കൂടുതൽ പരിശോധന വേണമെന്നും ഡോ. നാസർ പറഞ്ഞു.

ഉഷ ചികിത്സക്ക് എത്തിയത് കഠിനമായ വേദനയുമായാണ്. മൂത്രത്തിൽ കല്ലുള്ളതായി സംശയം തോന്നിയിരുന്നു. തുടർന്ന് എക്സ് റേ എടുക്കാൻ പറഞ്ഞു. എക്സ് റേയിലാണ് വയറ്റിനുള്ളിൽ മെഡിക്കൽ ഉപകരണം കണ്ടെത്തിയത്. വേദന എന്തുകൊണ്ട് വന്നു എന്നറിയാൻ വിശദമായ പരിശോധന വേണം. പരിശോധനയിലേക്ക് കടക്കാൻ ഇരിക്കവെയാണ് കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയ ഉപകരണം വർഷങ്ങളോളം വയറ്റിൽ കിടന്നാലും അറിയണമെന്നില്ല. മെഡിക്കൽ ഉപകരണം മൂലം എല്ലാവർക്കും വേദന അനുഭവപ്പെടണമെന്നില്ല. പരിശോധനയിലൂടെ മാത്രമേ വേദന എന്തുകൊണ്ടെന്ന് അറിയാൻ കഴിയൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി വണ്ടാനം മെഡിക്കൽ കോളേജിലാണ് ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. പിന്നാലെ വയറുവേദനയെ ഉണ്ടായി. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. മൂത്രത്തിൽ കല്ലാണോ എന്ന് സംശയം തോന്നിയോടെ ഡോക്ടറുടെ നിർദേശ പ്രകാരം എക്സ് റേ എടുത്തപ്പോഴാണ് വയറ്റിനുള്ളിൽ കത്രിക കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡോ. ലളിതാംബികയുടേത് അംഗീകരിക്കാനാവാത്ത നിലപാടെന്ന് ആരോഗ്യമന്ത്രി, നിയമനടപടി, ആരെയും വെറുതെ വിടില്ലെന്നും വീണാ ജോർജ്
ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, അന്വേഷണത്തിന് പ്രത്യേക സംഘം