കോഴിക്കോട് ചേവായൂരിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; 18 ദിവസമായിട്ടും കണ്ടെത്താനായില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Published : Jun 02, 2026, 06:46 PM ISTUpdated : Jun 02, 2026, 06:52 PM IST
aya mehrin

Synopsis

കോഴിക്കോട് ചേവായൂരിൽ നിന്ന് പതിനാറുകാരിയായ അയ മെഹ്‌റ എന്ന വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി രക്ഷിതാക്കൾ പരാതി നൽകി. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നും അന്വേഷണം ഇഴയുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കോഴിക്കോട്: പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുന്നു. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അയ മെഹ്‌റ (16) എന്ന വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത്. മെയ് 15ാം തിയ്യതി രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ 18 ദിവസമായിട്ടും കുട്ടി എവിടെയാണെന്ന് യാതൊരു വിവരവുമില്ല. കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും എവിടെയെന്ന് അറിയില്ലെന്നുമാണ് ചേവായൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചത്.

പെൺകുട്ടിയെ വീടിന് സമീപത്ത് വച്ച് ഏതാനും പേര്‍ കടത്തിക്കൊണ്ടു പോയെന്നാണ് രക്ഷിതാക്കൾ നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു സംഘം യുവാക്കളാണ് കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) വകുപ്പുകള്‍ ചുമത്തി ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെളുത്ത നിറത്തില്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ള പെണ്‍കുട്ടിയുടെ മൂക്കില്‍ കറുത്ത മറുകുണ്ട്. ഏകദേശം 150 സെന്റിമീറ്റര്‍ ഉയരമുള്ള കുട്ടിയെ കണ്ടുകിട്ടുന്നവര്‍ 9497987182, 9497980706, 0495-2371403 നമ്പറില്‍ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിലാത്തറയിൽ രക്തക്കറകളോടെ കണ്ടെത്തിയ കാറിലുണ്ടായിരുന്നവർ സ്റ്റേഷനിൽ; ഞെട്ടിക്കുന്ന സംഭവം, മൊഴി പൂർണമായി വിശ്വസിക്കാതെ പൊലീസ്
കടുത്ത നടപടി ഉറപ്പെന്ന് ഒരേ വേദിയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും, കേരളത്തിലെ ലഹരി മാഫിയയെ തുടച്ചുനീക്കം; 'ഓപ്പറേഷൻ തൂഫാൻ' തുടങ്ങി