ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 16കാരി ഗർഭിണിയെന്ന് കണ്ടെത്തൽ; യുവാവ് പിടിയിൽ; 'പ്രണയം നടിച്ച് പീഡിപ്പിച്ചു'

Published : Jan 17, 2025, 05:25 PM IST
ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 16കാരി ഗർഭിണിയെന്ന് കണ്ടെത്തൽ; യുവാവ് പിടിയിൽ; 'പ്രണയം നടിച്ച് പീഡിപ്പിച്ചു'

Synopsis

വണ്ടിപ്പെരിയാൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പോലീസ് അറസ്റ്റു ചെയ്തു. വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണി ആയ വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പോലീസിൽ അറിയിച്ചു.  പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു. അന്വേഷണത്തിന് ശേഷം വിജയിയെ അറസ്റ്റു ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അന്ന് തെറിവിളി, ഇന്ന് കെട്ടിപ്പിടിത്തം; വിശദീകരണവുമായി ഷിയാസ്, 'ജോജുവിന് തെറ്റ് മനസ്സിലായി തിരുത്തി'
സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം എൻ സജീവൻ അന്തരിച്ചു