കൊല്ലം കോർപ്പറേഷനിൽ 165 ടാബുകളും 1000ത്തിലേറെ പിപിഇ കിറ്റുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ

Published : Jul 17, 2026, 03:40 PM IST
Kollam tablets

Synopsis

ടാബുകൾ 2011 ലെ സെൻസസിന് വേണ്ടി കൊണ്ടുവന്നതെന്നാണ് അന്നത്തെ ഉദ്യോഗസ്ഥർ നിലവിലെ ഭരണസമിതിയെ അറിയിച്ചത്. 2010 ൽ നിർമ്മിച്ച ടാബുകൾ ആരാണ് പർച്ചേസ് ചെയ്തത് എന്നതിനെ കുറിച്ച് വിവരമില്ല.

കൊല്ലം: കൊല്ലം കോർപ്പറേഷനിൽ 165 ടാബുകളും ആയിരത്തിലേറെ പിപിഇ കിറ്റുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ടാബുകൾ 2011 ലെ സെൻസസിന് വേണ്ടി കൊണ്ടുവന്നതെന്നാണ് അന്നത്തെ ഉദ്യോഗസ്ഥർ നിലവിലെ ഭരണസമിതിയെ അറിയിച്ചത്. 2010 ൽ നിർമ്മിച്ച ടാബുകൾ ആരാണ് പർച്ചേസ് ചെയ്തത് എന്നതിനെ കുറിച്ച് വിവരമില്ല. പി പി ഇ കിറ്റുകൾക്ക് 2025 വരെ മാത്രമേ കാലാവധി ഉണ്ടായിരുന്നുള്ളൂ. 25 വർഷം എൽഡിഎഫ് ഭരിച്ച കോർപ്പറേഷൻ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് പിടിച്ചെടുത്തത്. ടാബുകളുടെയും പിപിഇ കിറ്റുകളുടെയും കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മേയർ എ കെ ഹഫീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണവിലയിൽ വമ്പൻ പ്രവചനവുമായി ജോയ് ആലുക്കാസ്: 'സ്വർണം ആത്യന്തികമായി നേട്ടം നൽകും, സ്വർണവില കുറയും'
വൈപ്പിൻ ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ നിരീക്ഷിച്ചുനിന്നു, ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ബാഗ് മോഷ്ടിച്ചു; പ്രതികൾ പിടിയിൽ