ആലുവയിലെ വനിതാ ഹോസ്റ്റലിൽ ഉറങ്ങാൻ കിടന്ന 16-കാരിയെ കാണാതായി; പഞ്ചാബിലേക്ക് വിളിച്ച ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം

Published : Aug 27, 2026, 11:15 PM IST
Kerala Police

Synopsis

ആലുവയിലെ ഒരു വനിതാ ഹോസ്റ്റലിൽ അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന 16 വയസ്സുള്ള ആരതി സുരേഷ് എന്ന പെൺകുട്ടിയെ കാണാതായി. അമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപ്രത്യക്ഷയാകുന്നതിന് മുൻപ് പെൺകുട്ടി പഞ്ചാബിലെ നമ്പറുകളിലേക്ക് വിളിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, അവിടേക്ക് കടന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

ആലുവ: അമ്മയ്‌ക്കൊപ്പം ഹോസ്റ്റൽ മുറിയിൽ ഉറങ്ങാൻ കിടന്ന 16 വയസ്സുള്ള പെൺകുട്ടിയെ കാണാതായി. ആലുവയിലെ വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന രഞ്ജിതയുടെ മകൾ ആരതി സുരേഷിനെയാണ് കാണാതായത്. സംഭവത്തിൽ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

രാവിലെ ഉണർന്നപ്പോഴാണ് കൂടെയുണ്ടായിരുന്ന മകളെ കാണാനില്ലെന്ന വിവരം അമ്മ അറിയുന്നത്. പെൺകുട്ടിയുടെ അമ്മയുടെ ആദ്യ ഭർത്താവ് പഞ്ചാബ് സ്വദേശിയാണ്. അടുത്തിടെ ഇവർ ആലപ്പുഴ സ്വദേശിയായ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു.

അപ്രത്യക്ഷയാകുന്നതിന് മുൻപ് പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോണിൽ നിന്നും പഞ്ചാബിലെ ചില നമ്പറുകളിലേക്ക് തുടർച്ചയായി വിളിച്ചതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി പഞ്ചാബിലേക്ക് കടന്നിട്ടുണ്ടോ എന്ന സംശയത്തിൽ ആലുവ പോലീസ് പഞ്ചാബ് പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ചു വരികയാണ്.

അപ്രത്യക്ഷയാകുന്നതിന് മുൻപ് പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോണിൽ നിന്നും പഞ്ചാബിലെ ചില നമ്പറുകളിലേക്ക് തുടർച്ചയായി വിളിച്ചതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി പഞ്ചാബിലേക്ക് കടന്നിട്ടുണ്ടോ എന്ന സംശയത്തിൽ ആലുവ പോലീസ് പഞ്ചാബ് പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ചു വരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്ത് 18-കാരനെ കാണാതായെന്ന് പരാതി; സംഭവം മൊബൈലിൽ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന് പിന്നാലെ
സണ്ണി എം. കപിക്കാടിനെതിരെ ശബരിമല കര്‍മ്മസമിതിയും രം​ഗത്ത്; 'സർക്കാറും ദേവസ്വം ബോർഡും ഇടപെടണം'