കൊവിഡ് 19 : നെടുമ്പാശ്ശേരിയില്‍ പരിശോധിച്ച 18 യാത്രക്കാര്‍ക്ക് രോഗലക്ഷണം

By Web TeamFirst Published Mar 12, 2020, 6:31 PM IST
Highlights

കൊവിഡ് സ്ഥിരീകരിച്ച മൂന്നുവയുസള്ള കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കം നടന്ന 23 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിച്ച് വരികയാണെന്നും കളക്ടര്‍ 

കൊച്ചി: കൊവിഡ് 19 വൈറസിന്‍റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍  ഇന്ന്  പരിശോധിച്ച 3135 പേരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങളെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ ആറുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരും നാലുപേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്നവരുമാണ്. 

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവര്‍ക്ക് ഒരു മാസത്തേക്ക് ലുലു ഭക്ഷണം സ്പോൺസർ ചെയ്‍തതായും കളക്ടര്‍ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച മൂന്നുവയുസള്ള കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കം നടന്ന 23 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിച്ച് വരികയാണെന്നും കളക്ടര്‍ അറിയിച്ചു. മൂന്ന് വയസുള്ള കുട്ടിയുടെ  പിതാവിനെ ഐസൊലേറ്റ് ചെയ്യുന്നതിൽ വീഴ്ച പറ്റിയിട്ടില്ല

കുട്ടി വന്ന ദിവസം റിസൾട്ട്‌ പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ടാണ് പിതാവിനെ ആദ്യം ഐസൊലേറ്റ് ചെയ്യാതിരുന്നതെന്നും ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ഇനി 99 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.  57 പേരുടെ സാമ്പിൾ ഇന്ന് പരിശോധനക്ക് അയച്ചു. 47146 പേരെ  മാർച്ച്‌ മൂന്ന് മുതൽ ഇതുവരെ അന്താരാഷ്ട്ര ടെർമിനലിൽ പരിശോധിച്ചതായും കളക്ടര്‍ പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ......

 

click me!