തലയ്ക്കടിയേറ്റ് യുവാവ് ബോധരഹിതനായി വീണു, കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത്

Published : Mar 04, 2026, 03:30 PM ISTUpdated : Mar 04, 2026, 04:40 PM IST
kollam youth attacked

Synopsis

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18 കാരന് മർദനം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് സംഭവം. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഹരികൃഷ്ണൻ

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമർദ്ദനം. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യം പുറത്തുവന്നു. മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. അക്രമി സംഘം ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും മർദ്ദിച്ചു. ഉത്സവത്തിനിടെയുണ്ടായ തർക്കവും തുടർന്നുള്ള വൈരാഗ്യവുമാണ് കാരണം. തടികൊണ്ട് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണൻ ബോധരഹിതനായി നിലത്തു വീണു. അത്യാസന്ന നിലയിലായ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മരുത്തടി സ്വദേശികളായ സുനിൽകുമാർ, രതീഷ് എന്നിവരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. നാലു പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃക്കാക്കരയിൽ സർപ്രൈസ്; സെബാസ്റ്റ്യൻ പോളിൻ്റെ മകൻ സിപിഎം സ്ഥാനാർഥിയാവും, അറിയിപ്പ് ലഭിച്ചില്ലെന്ന് റോൺ
'സുധാകരൻ നല്ല പക്വതയും അനുഭവങ്ങളുമുള്ള നേതാവ്', ചിരിച്ചെന്ന് പറയുമെന്നൊന്നും തോന്നുന്നില്ലെന്ന് ഇ പി ജയരാജൻ