19 വയസുകാരൻ 17കാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു കൊല്ലം മുമ്പ്; വീട്ടിലെത്തിയും പീഡിപ്പിച്ചെന്ന് കേസ്

Published : Apr 04, 2024, 02:48 AM IST
19 വയസുകാരൻ 17കാരിയെ  ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു കൊല്ലം മുമ്പ്; വീട്ടിലെത്തിയും പീഡിപ്പിച്ചെന്ന് കേസ്

Synopsis

മനുവിനായി പൊലീസ് തെരച്ചിൽ നടത്തി വരുന്നതിനിടെ പ്രതി കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിലെത്തി. ഇക്കാര്യം മനസിലാക്കിയായിരുന്നു കഞ്ഞിക്കുഴി പൊലീസിന്റെ നീക്കം. 

ഇടുക്കി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട വാഗമൺ പശുപ്പാറ  സ്വദേശിയായ 19 വയസുകാരൻ മനുവാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്.  ഒരു വർഷം മുമ്പാണ് കഞ്ഞിക്കുഴി സ്വദേശിയായ പതിനേഴ് വയസുകാരിയുമായി മനു സൗഹൃദത്തിലായത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു പരിചയപ്പെട്ടത്.

തുടർന്ന് മനു മോഹൻ പല തവണ പെൺകുട്ടിയെ പീ‍ഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തിയും ഇയാൾ പീഡനം തുടർന്നു. ഇതോടെ 17 വയസുകാരിയുടെ വീട്ടുകാർ കഞ്ഞിക്കുഴി പൊലീസിൽ പരാതി നൽകി. മനുവിനായി പൊലീസ് തെരച്ചിൽ നടത്തി വരുന്നതിനിടെ പ്രതി കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിലെത്തി. ഇക്കാര്യമറിഞ്ഞ പൊലീസ് തന്ത്രപൂർവം മനു മോഹനനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 19 വയസുകാരന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി മനു മോഹനെ റിമാൻഡ് ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ