ബാങ്കോക്കിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ 2 യാത്രക്കാർ പിടിയിൽ, കസ്റ്റംസ് പിടിച്ചെടുത്തത് 2 പോക്കറ്റ് മങ്കികളെയും മക്കാവ് തത്തയെയും!

Published : Jun 30, 2025, 06:02 PM ISTUpdated : Jun 30, 2025, 06:22 PM IST
pocket monkey

Synopsis

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി മൃഗങ്ങളുടെ കള്ളക്കടത്ത്. ബാങ്കോക്കിൽ നിന്നെത്തിയ 2 വിമാന യാത്രക്കാരാണ് നെടുമ്പാശേരിയിൽ കസ്റ്റംസിൻ്റെ പിടിയിലായത്.

കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി മൃഗങ്ങളുടെ കള്ളക്കടത്ത്. ബാങ്കോക്കിൽ നിന്നെത്തിയ 2 വിമാന യാത്രക്കാരാണ് നെടുമ്പാശേരിയിൽ കസ്റ്റംസിൻ്റെ പിടിയിലായത്. 2 പോക്കറ്റ് മങ്കികളെയും മക്കാവും തത്തയെയും ആണ് ലഗേജിൽ ഒളിപ്പിച്ചുകടത്തിയത്. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാർമോസറ്റ് കുരങ്ങുകൾക്ക് വില മൂന്ന് ലക്ഷത്തിലേറെയാണ്.

മൃഗങ്ങളെ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. ആരാണ് അറസ്റ്റിലായതെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ
സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി