അട്ടപ്പാടി ചുരം ഒമ്പതാം വളവിൽ ദുരൂഹ സാഹചര്യത്തില്‍ 2 ട്രോളി ബാഗുകൾ; ഫർഹാനയുടെ സഹോദരനും കസ്റ്റഡിയിൽ

Published : May 26, 2023, 08:37 AM ISTUpdated : May 26, 2023, 10:02 AM IST
അട്ടപ്പാടി ചുരം ഒമ്പതാം വളവിൽ ദുരൂഹ സാഹചര്യത്തില്‍ 2 ട്രോളി ബാഗുകൾ; ഫർഹാനയുടെ സഹോദരനും കസ്റ്റഡിയിൽ

Synopsis

ബാ​ഗുകളിൽ മൃതദേഹാവശിഷ്ടങ്ങൾ തന്നെയാണോ എന്നത് പൊലീസ് പരിശോധനയ്ക്ക് ശേഷമേ പറയാനാവൂ. സംഭവ സ്ഥലത്ത് തിരൂർ പെലീസ് സംഘം എത്തിയിട്ടുണ്ട്. പൊലീസ് നടപടികൾ തുടങ്ങിയിരിക്കുകയാണ്. പൊലീസിനൊപ്പം ഒരു പ്രതിയും കൂടെയുണ്ട്. 

പാലക്കാട്: അട്ടപ്പാടി ചുരം ഒമ്പതാം വളവിൽ 2 ട്രോളി ബാഗുകൾ കണ്ടെത്തി. പാറക്കൂട്ടങ്ങൾക്കിടയിലും അരുവിയിലുമാണ് ബാ​ഗുകൾ കണ്ടെത്തിയിട്ടുള്ള്. ബാ​ഗുകളിൽ മൃതദേഹാവശിഷ്ടങ്ങൾ തന്നെയാണോ എന്നത് പൊലീസ് പരിശോധനയ്ക്ക് ശേഷമേ പറയാനാവൂ. സംഭവ സ്ഥലത്ത് തിരൂർ പെലീസ് സംഘം എത്തിയിട്ടുണ്ട്. പൊലീസ് നടപടികൾ തുടങ്ങിയിരിക്കുകയാണ്. പൊലീസിനൊപ്പം ഒരു പ്രതിയും കൂടെയുണ്ട്. 

കസ്റ്റഡിയിലുള്ള ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫർഹാന ചളവറ സ്വദേശിയുമാണ്. ഷിബിലിക്കെതിരെ ഹർഹാന 2021 ൽ പോക്സോ കേസ് നൽകിയിരുന്നു. ഫർഹാനയെ 23 ന് രാത്രി മുതൽ വീട്ടിൽ നിന്ന് കാണാനില്ലെന്ന് 24ന് വീട്ടുകാർ ചെർപ്പുളശ്ശേരി സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേസമയം, കൊലപാതകത്തിൽ ഫർഹാനയുടെ സഹോദരൻ ഷുക്കൂറിനെയും തിരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ഷുക്കൂറിനെ ചളവറയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോവുന്ന ദൃശ്യങ്ങളിൽ ഷുക്കൂറും ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. 

തിരൂരിലെ ഹോട്ടലുടമയുടെ വധിച്ചത് സ്വന്തം ജീവനക്കാരൻ; പെൺസുഹൃത്തിനും പങ്ക്: അന്വേഷണം

 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി