വിനോദ സഞ്ചാരികളുടെ തിരക്ക്; വാഴച്ചാൽ- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു

Published : May 26, 2023, 07:51 AM ISTUpdated : May 26, 2023, 07:52 AM IST
വിനോദ സഞ്ചാരികളുടെ തിരക്ക്; വാഴച്ചാൽ- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു

Synopsis

ടാറിങ് നടത്താനാണ് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാൽ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം തൽക്കാലം ഒഴിവാക്കിയത്. 

തൃശൂർ: വിനോദ സഞ്ചാരികളുടെ തിരക്ക് മൂലം വാഴച്ചാൽ, മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു. ടാറിങ് നടത്താനാണ് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാൽ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം തൽക്കാലം ഒഴിവാക്കിയത്. 

അവധിക്കാലമായതിനാൽ ചാലക്കുടി -വാൽപ്പാറ റൂട്ടിൽ വിനോദ സഞ്ചാരികളുടെ തിരക്കാണ്. നിയന്ത്രണം പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാരികളുടെ മടക്കം പ്രതിസന്ധിയിലായിരുന്നു. അതേസമയം, അടുത്ത തിങ്കളാഴ്ച മുതൽ വാഴച്ചാൽ, മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് വിവരം. 

വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിയന്ത്രണം; കെഎസ്ആര്‍ടിസി സര്‍വീസ് തുടരും

ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്നായിരുന്നു കലക്ടറുടെ അറിയിപ്പ്. വാഴച്ചാല്‍ ചെക്കുപോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാൽ രാവിലെയും വൈകീട്ടും കെഎസ്ആര്‍ടിസി നടത്തുന്ന ട്രിപ്പ് തുടരാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും ഇളവ് അനുവദിച്ചിരുന്നു. 
 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും