8 കിലോയ്ക്ക് പുറമേ 20 കിലോ അരി 25 രൂപയ്ക്ക് ലഭിക്കും, സബ്സിഡി വിലയിൽ സഞ്ചരിക്കുന്ന സൂപ്പർ സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ വാങ്ങാം

Published : Nov 02, 2025, 07:45 PM IST
supplyco

Synopsis

ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സപ്ലൈകോ മൊബൈൽ സൂപ്പർ മാർക്കറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഔട്ട്ലെറ്റുകളിലെ സബ്സിഡി വിലയിൽ തന്നെ ഉത്പ്പന്നങ്ങൾ സഞ്ചരിക്കുന്ന സ്റ്റോറുകളിലും ലഭ്യമാകും. 

തിരുവനന്തപുരം: ഔട്ട്ലെറ്റുകളിൽ നിന്ന് ലഭിക്കുന്ന സബ്സിഡി വിലയിൽ തന്നെ ഉത്പ്പന്നങ്ങൾ സഞ്ചരിക്കുന്ന സൂപ്പർസ്റ്റോറുകൾ വഴിയും ലഭിക്കുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ മൊബൈൽ സൂപ്പർ മാർക്കറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കല്ലയം ജംഗ്ഷനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയും വിലസ്ഥിരതയും ഉറപ്പാക്കുന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ സൂപ്പർമാർക്കറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നവംബർ ഒന്നു മുതൽ സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിൽ നിന്ന് സാധനം വാങ്ങാൻ വരുന്നവർക്ക് സബ്സിഡി ഇതര ഉൽപ്പന്നങ്ങളെല്ലാം 10 ശതമാനം വിലക്കുറവിൽ ലഭിക്കും. അരക്കിലോ വീതം മുളകും വെളിച്ചെണ്ണയുമാണ് സബ്സിഡിയായി നൽകിയിരുന്നത്.

എന്നാൽ ഓണത്തിന് നൽകിയത് പോലെ മുളകും വെളിച്ചണ്ണയും ഒരു കിലോയ്ക്ക് സബ്സിഡി നൽകും. 8 കിലോയ്ക്ക് പുറമേ 20 കിലോ അരി 25 രൂപയ്ക്ക് കൊടുക്കും. സാധാരണക്കാരന്‍റെ വീട്ടുവാതിൽക്കൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കാൻ ഇതിലൂടെ സപ്ലൈക്കോയ്ക്ക് സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കല്ലയം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യു ലേഖ റാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.

നവംബർ 1 മുതൽ വൻ ഓഫർ

അതേസമയം, നവംബർ 1 മുതൽ ഉപഭോക്താക്കൾക്ക് ആകർഷണീയമായ ഓഫറുകളാണ് സപ്ലൈകോ പ്രഖ്യാപിച്ചിട്ടുള്ളത്. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേ ആണിത്. നവംബർ ഒന്നു മുതൽ എല്ലാം നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം