പിണറായി സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്ത് പുതുതായി അനുവദിച്ചത് 229  ബാറുകൾ

Published : Jul 07, 2022, 08:21 PM ISTUpdated : Jul 22, 2022, 11:15 PM IST
പിണറായി സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്ത് പുതുതായി അനുവദിച്ചത് 229  ബാറുകൾ

Synopsis

2016 ൽ യു.ഡി.എഫ് അധികാരം ഒഴിയുമ്പോൾ  സംസ്ഥാനത്ത് 29 ബാറുകളും 306 ഔട്ട്ലെറ്റുകളുമാണ് ഉണ്ടായിരുന്നത്. അസൗകര്യങ്ങളെ തുടർന്ന് അന്ന് പൂട്ടിയ  78 ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വീണ്ടും തുറക്കുന്നതിനും പിണറായി സർക്കാരിൻ്റെ കാലത്ത് അനുമതി നൽകിയിടുണ്ട്.  

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ കാലത്ത് പുതുതായി അനുവദിച്ചത് 229  ബാറുകൾ. . ഇതിനു പുറമേ യുഡിഎഫ് സർക്കാരിൻെറ മദ്യനയത്തിൻെറ ഭാഗമായി നിർത്തിയ  440 ബാർ ലൈസൻസുകൾ പുതുക്കി നൽകുകയും ചെയ്തു. ടി.വി. ഇബ്രാഹീം എം.എൽ.എ. യുടെ ചോദ്യത്തിന്  നിയമസഭയിൽ മന്ത്രി എം.വി.ഗോവിന്ദൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

2016 ൽ യു.ഡി.എഫ് അധികാരം ഒഴിയുമ്പോൾ  സംസ്ഥാനത്ത് 29 ബാറുകളും 306 ഔട്ട്ലെറ്റുകളുമാണ് ഉണ്ടായിരുന്നത്. അസൗകര്യങ്ങളെ തുടർന്ന് അന്ന് പൂട്ടിയ  78 ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വീണ്ടും തുറക്കുന്നതിനും പിണറായി സർക്കാരിൻ്റെ കാലത്ത് അനുമതി നൽകിയിടുണ്ട്.  ഐടി പാർക്കുകളിൽ  ജീവനക്കാർക്കും അതിഥികൾക്കും പ്രവർത്തി സമയത്തിന് ശേഷമുള്ള സമയങ്ങളിൽ  മദ്യപിക്കാനായി പബ്ബുകള്‍ അനുവദിക്കുമെന്നും എക്സൈസ് മന്ത്രി ഇന്ന് നിയമസഭയെ അറിയിച്ചു.   

ഐടി പാർക്ക് ലോഞ്ച് ലൈസൻസ് എന്ന പേരിൽ വിദേശ മദ്യ ചട്ടത്തിൽ ഉൾപ്പെടുത്തി ലൈസൻസ് അനുവദിക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം 2022 - 23 വർഷത്തെ മദ്യനയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും  ഇത് സംബന്ധമായ ചട്ടം രൂപീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു. 

തൃശ്ശൂരിലെ മത്സരയോട്ടം: ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍, നരഹത്യക്ക് കേസ്

തൃശ്ശൂര്‍: കൊട്ടേക്കാട് രണ്ട് വാഹനങ്ങള്‍ മത്സര ഓട്ടം നടത്തി ടാക്സി കാറിലിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ ഥാര്‍ ജീപ്പിന്‍റെ ഡ്രൈവര്‍ ഷെറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടേക്കാട് സെന്‍ററില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെ ബിഎംഡബ്ലിയു കാറിനോട് മത്സരിച്ചെത്തിയ ഥാര്‍ ജീപ്പ് ടാക്സി യാത്രക്കാരന്‍റെ ജീവനെടുത്ത സംഭവത്തിലാണ് ഥാറിന്‍റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഷെറിന്‍  മദ്യ ലഹരിയിലായിരുന്നെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. മനപ്പൂര്‍വ്വമായ നരഹത്യ, മദ്യ ലഹരിയില്‍ അപകടകരമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി.

ഗുരുവായൂരില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന രവിശങ്കറും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഥാറും ബിഎംഡബ്ലിയു കാറും ചീറിപ്പാഞ്ഞ് വരുന്നത് കണ്ട് ടാക്സി വേഗത കുറച്ചെങ്കിലും നിയന്ത്രണം വിട്ട ഥാര്‍ ടാക്സി വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. മുന്‍സീറ്റിലിരുന്ന രവിശങ്കര്‍ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. രവിശങ്കറിന്‍റെ ഭാര്യ മായ, മകള്‍ ദിവ്യ, നാല് വയസ്സുകാരി ചെറുമകള്‍ ഗായത്രി, ടാക്സി ഡ്രൈവര്‍ രാജന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ചികിത്സയിൽ തുടരുകയാണ്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'