Latest Videos

പാലക്കാട്ട് ചിറ്റില്ലഞ്ചേരിയിൽ ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതി കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് പൊലീസിൽ കീഴടങ്ങി

By Web TeamFirst Published Aug 10, 2022, 1:09 PM IST
Highlights

മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സൂര്യപ്രിയ.

പാലക്കാട്:  ചിറ്റിലഞ്ചേരിക്കടുത്ത്  കോന്നല്ലൂരിൽ പൊതുപ്രവര്‍ത്തകയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മേലാർകോട് കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. 24 വയസ്സായിരുന്നു. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്  മംഗലം ചിക്കോട്  സ്വദേശി സുജീഷ് പൊലീസിൽ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 

ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന സൂര്യപ്രിയ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.  ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.. 

'പൊലീസ് ചെയ്തത് തന്നെ സിബിഐയും ചെയ്തു', കോടതി വിധിയിൽ പ്രതികരിച്ച് വാളയാര്‍ അമ്മ

 

കൊച്ചി : വാളയാര്‍ പീഡന കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട പോക്സോ കോടതി വിധിയെ സ്വാഗതം ചെയ്ത് പെൺകുട്ടികളുടെ അമ്മ. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ചെയ്തത് തന്നെയാണ് സിബിഐയും ചെയ്തതെന്നും പുനരന്വേഷണത്തിലൂടെ സത്യത്തിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യസന്ധമായ രീതിയിൽ അന്വേഷണം നടക്കണമെന്ന് ആവര്‍ത്തിച്ച പരാതിക്കാരി, കേസ് സിബിഐയുടെ പുതിയ സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് വാദങ്ങൾ സിബിഐ ശരിവെച്ചത് എന്തുകൊണ്ടാണാണെന്ന ചോദ്യവും പെൺകുട്ടികളുടെ അമ്മ ഉയ‍ര്‍ത്തി. 

അതേ സമയം, വാളയാർ കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട പാലക്കാട് പോക്സോ കോടതി സിബിഐയെ രൂക്ഷ ഭാഷയിലാണ് വിമ‍ശിച്ചത്. സിബിഐയുടെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐ സമർപ്പിച്ച രേഖകളും തെളിവുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയ കോടതി, കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു. സി.ബി.ഐ സമർപ്പിച്ച  കുറ്റപത്രം അപൂർണമാണെന്ന പെൺകുട്ടികളുടെ അമ്മയുടെ വാദം അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. 

വാളയാര്‍ പീഡനകേസ്:CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്

നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസും പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍ പതിനാലും ഒമ്പതും വയസ് മാത്രമുള്ള തന്‍റെ  മക്കളുടേത് ആത്മഹത്യയല്ലെന്നും  കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എനിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു എന്നാൽ. രണ്ടാമത്തെ പെൺകുട്ടിയുടെ  മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികൾ. 

click me!