
തൃശൂര്‍: 270 ഗ്രം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പേരകം സ്വദേശി സജ്ജയാണ് (30) അറസ്റ്റിലായത്. ബസില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് ബസില്‍ വന്നിറങ്ങിയ ഉടന്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
പേരകം മേഖലയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനാണ് പ്രതി ബെംഗളൂരുവില്‍ നിന്ന് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. ഇയാൾക്ക് കഞ്ചാവ് നല്‍കിയവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam