തൃശൂർ മെഡി. കോളേജിലെ കൊവിഡ് രോഗികളുമായി സമ്പർക്കത്തിലായ 276 പേർക്ക് കൊവിഡില്ല, ആശ്വാസം

Published : Jul 25, 2020, 03:11 PM IST
തൃശൂർ മെഡി. കോളേജിലെ കൊവിഡ് രോഗികളുമായി സമ്പർക്കത്തിലായ 276 പേർക്ക് കൊവിഡില്ല, ആശ്വാസം

Synopsis

50 ആരോഗ്യ പ്രവർത്തകർ, മറ്റു രോഗികൾ, അവരുടെ കൂട്ടിരുപ്പുകാർ എന്നിവരുടെ സാമ്പിളാണ് പരിശോധിച്ചത്. ഫലം നെഗറ്റീവെങ്കിലും ഹൈ റിസ്ക് സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ തുടരും.

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടായ 276 പേരുടെ ആന്റിജൻ പരിശോധന ഫലം നെഗറ്റീവായി. ഇവരുമായി സമ്പർക്കത്തിലായ 50 ആരോഗ്യ പ്രവർത്തകർ, മറ്റു രോഗികൾ, അവരുടെ കൂട്ടിരുപ്പുകാർ എന്നിവരുടെ സാമ്പിളാണ് പരിശോധിച്ചത്. ഫലം നെഗറ്റീവെങ്കിലും ഹൈ റിസ്ക് സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ തുടരും. തൃശൂരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 33 പേരിൽ 25 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തൃശൂര്‍ ജില്ലയിൽ  30 വാർഡുകളില്‍ കൂടി കണ്ടെയ്ൻമെൻറ് സോണിലാണ്.

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ്, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 12, 13 വാർഡുകൾ, ചേർപ്പ് ഗ്രാമപഞ്ചായത്തിലെ 17, 18 വാർഡുകൾ, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്ന്, 10, 11 വാർഡുകൾ, പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ രണ്ട്, 17, 18 വാർഡുകൾ, വരന്തരപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാല്, 13 വാർഡുകൾ , അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ്, ആളൂർ ഗ്രാമപഞ്ചായത്തിലെ 17ാം വാർഡ്, നെൻമണിക്കര ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, ചാലക്കുടി നഗരസഭയിലെ ഒന്ന്, നാല്, 19, 20, 21 ഡിവിഷനുകൾ, പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ്, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ്, എറിയാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, എട്ട്, 22, 23 വാർഡുകൾ എന്നിവയാണ് കണ്ടെയ്ൻമെൻറ് സോണിലാക്കിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്