അവസാന യാത്രയിൽ ഒപ്പമുണ്ടായിരുന്നത് കൂട്ടുകാരി, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, 29 കാരിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

Published : Jun 12, 2026, 12:30 PM IST
29 year old woman killed in road accident at malappuram

Synopsis

കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാടില്‍ ഉണ്ടായ ദാരുണമായ റോഡപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് ജീവൻ നഷ്ടമായി

മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാടില്‍ ഉണ്ടായ ദാരുണമായ റോഡപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് ജീവൻ നഷ്ടമായി. തെന്നല പൂക്കിപ്പറമ്പ് അപ്ല സ്വദേശി കൂനാരി മുബഷിറിന്റെ ഭാര്യ അഷിത (29) ആണ് മരിച്ചത്. അപകടത്തില്‍ സ്‌കൂട്ടറില്‍ അഷിതയ്‌ക്കൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് പ്രജിതയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലച്ചിറമാട് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബസ് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അഷിതയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഷിതയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ പ്രജിത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചു. പറപ്പൂര്‍ കുരിക്കള്‍ ബസാര്‍ വെള്ളക്കാട്ടില്‍ കുഞ്ഞി കോമുട്ടിയുടെയും ലൈലയുടെ യും മകളാണ് അഷിത. എല്‍സിന്‍ ഏക മകനാണ്. സഹോദരങ്ങള്‍: ആഷിഖ്, അസീബ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംബിബിഎസ് അധിക ഫീസ് തിരിച്ചു നൽകണമെന്ന നിർദേശത്തിൽ നിയമോപദേശം തേടാൻ സർക്കാർ; മന്ത്രി സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും
ബിജെപി കൗൺസിലർ സു​ഗതന്റെ അറസ്റ്റ്: പൊലീസ് നടത്തിയത് പട്ടിഷോ, വെടിയുതിർത്തത് ചീപ്പ് ഹീറോയിസം: ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്