എറണാകുളം വടക്കൻ പറവൂരിൽ 3 കുട്ടികളെ പുഴയിൽ വീണ് കാണാതായി; തിരച്ചിൽ തുടരുന്നു

Published : May 13, 2023, 07:54 PM ISTUpdated : May 13, 2023, 09:10 PM IST
എറണാകുളം വടക്കൻ പറവൂരിൽ 3 കുട്ടികളെ പുഴയിൽ വീണ് കാണാതായി; തിരച്ചിൽ തുടരുന്നു

Synopsis

നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

കൊച്ചി:  എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ മൂന്ന് കുട്ടികളെ പുഴയിൽ വീണ് കാണാതായി. ചെറിയപല്ലൻതുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തെരച്ചിൽ തുടരുകയാണ്. പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദ, വടക്കൻ പറവൂർ മന്നം സ്വദേശി അഭിനവ്, തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ്  എന്നീ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. 

ഉച്ചക്ക് ശേഷം ഇവർ കുളിക്കാനായി പുറത്തേക്ക് വന്നത്. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത് ഇരിക്കുന്നത് കണ്ട് നാട്ടുകാരാണ് കുട്ടികൾ എവിടെയെന്ന് തിരക്കിയത്. പിന്നീടാണ് കുട്ടികളെ പുഴയിൽ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. മൂന്ന് കുട്ടികളെയാണ് കാണായതായത്. ഇതിലൊരു കുട്ടിയുടെ വീട് തൃശൂരാണ്. അവധിക്ക് ബന്ധുവീട്ടിൽ എത്തിയതാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. 

ആലപ്പുഴയിൽ 14-കാരനെ യുവതി ബലാത്കാരമായി പീഡിപ്പിച്ചു, കേസ്

മെഡിക്കല്‍ സ്റ്റോർ ജീവനക്കാരി പ്രണയത്തിൽ നിന്ന് പിന്മാറി, ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം; 2 പേർ അറസ്റ്റിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി