കായംകുളത്ത് പതിനാലുകാരനെ നാൽപത് വയസുകാരി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ആലപ്പുഴ: കായംകുളത്ത് പതിനാലുകാരനെ യുവതി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ടിലെ പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ നാൽപത് വയസുകാരിയായ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന് ശേഷം ബലാത്കാരമായി പീഡിപ്പിച്ചു. സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു.

Read more: കയ്യിൽ 20000 രൂപ, പാക്കിങ് കവർ, അളവ് ത്രാസ്, കൊണ്ടോട്ടിയിൽ സ്ത്രീയിൽ നിന്ന് പിടികൂടിയത് 13 ഗ്രാം എംഡിഎംഎ

അതേസമയം, പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 64കാരന് 25 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്ങളം കാട്ടിലെ പീടിക തൊണ്ടയിൽ വീട്ടിൽ എ പി. ജയനെയാണ് (64) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ശിക്ഷിച്ചത്. 2018 ൽ ആണ് കേസിനാസ്പദ സംഭവം നടന്നത്.

പ്രതിയുടെ വീട്ടിൽ വച്ചാണ് ബാലികയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന് പുറമേ വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന് ബാലികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു പ്രതി. എന്നാല്‍ കുട്ടി പിന്നീട് അച്ഛനോട് കാര്യം പറയുകയും പിതാവ് വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൽ ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണൻ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി. ജെതിനാണ് കോടതിയിൽ ഹാജരായത്.

സമാനമായ മറ്റൊരു സംഭവത്തില്‍ പത്ത് വയസുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി നാൽപതു വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ പുഷ്പരാജനെയാണ് (63)കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി. അനിൽ ശിക്ഷിച്ചത്. 

YouTube video player