ആലപ്പുഴയിൽ രണ്ടിടത്തായി ബൈക്കപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Published : Oct 23, 2022, 08:13 AM ISTUpdated : Oct 23, 2022, 08:14 AM IST
ആലപ്പുഴയിൽ രണ്ടിടത്തായി ബൈക്കപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Synopsis

മാന്നാർകോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇവിടെ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

ആലപ്പുഴ: ജില്ലയിൽ രണ്ടിടത്തായി ഉണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കാൾ കൊല്ലപ്പെട്ടു. മാന്നാർകോയിക്കൽ ജങ്ഷന് സമീപത്തും പുന്നപ്ര ഗുരുമന്ദിരത്തിന് സമീപത്തുമാണ് അപകടങ്ങൾ ഉണ്ടായത്. 

മാന്നാർകോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇവിടെ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയിൽ സുധീഷ് (23),തലവടി ആനപ്രാമ്പൽ കോയിത്തറ വീട്ടിൽ ശ്യാംകുമാർ (40) എന്നിവരാണ് മരിച്ചത്. ചെന്നിത്തല തെങ്ങു തറ കിഴക്കേതിൽ നവീൻ (25) ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രി 10 മണിയോടെ കോയിക്കൽ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.

പുന്നപ്രയിൽ നിയന്ത്രണം വിട്ട ബൈക്ക്  വൈദ്യുതി പോസ്റ്റിലിടിച്ചാണ് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചത്. വാടയ്ക്കൽ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥി, പുന്നപ്ര ആഞ്ഞിലിപ്പറമ്പിൽ ജാക്സൺ – ഫിലോമിന ദമ്പതികളുടെ മകൻ ഡിക്സൻ (22) ആണ് മരിച്ചത്. ഡിക്സൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഗുരുമന്ദിരത്തിനു സമീപം വെച്ച്  കെഎസ്ഇബിയുടെ പോസ്റ്റിൽഇടിക്കുകയായിരുന്നു. തലയടിച്ച് റോഡിൽ വീണ യുവാവിനെ പ്രദേശവാസികൾ ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി