
തൃശൂർ : തൃശൂരിലെ ലഹരിക്കടത്ത് സംഘത്തിന്റെ വലയിൽ 150 കുട്ടികൾ . ഇതിൽ അഞ്ച് പേർ യുവതികളാണ്. ലഹരി സംഘത്തിന്റെ ഇരകളായവരുടെ പ്രായം 18നും 25നും ഇടയിലുളളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎ ലഹരി സംഘത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിയ പട്ടികയിൽ നിന്നാണ് ഈ വിവരങ്ങൾ എക്സൈസിന് ലഭിച്ചത്.
ഇടപാടുകാരെ കണ്ടെത്താൻ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചു തുടങ്ങി. പലരും ഗൂഗിൾ പേ വഴിയാണ് ഇടപാടിന് പണം നൽകിയിരുന്നത്. ഇതും വിശദമായി പരിശോധിക്കുന്നുണ്ട്. ഇരകളിൽ ഭൂരിഭാഗവും തൃശൂർ നഗര പ്രദേശത്തുള്ളവരാണ്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ആണ് എക്സൈസ് വകുപ്പ് അന്വേഷണം.തൃശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ ഡി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആകും വിശദ അന്വേഷണം
അതിനിടെ തൃശൂരിലെ ലഹരി കടത്തിന്റെ മാസ്റ്റർ ബ്രയിൻ ഒല്ലൂർ സ്വദേശി അരുൺ ആണെന്നും കണ്ടെത്തി.അരുണിനെ കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ ചൊവ്വാഴ്ച കോടതിയിൽ എക്സൈസ് സമർപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam