കേരളത്തിൽ എന്തുകൊണ്ട് കെ റെയിൽ പദ്ധതി വേണം; മുരളി തുമ്മാരുകുടി പറയുന്നു

By Web TeamFirst Published Jan 28, 2021, 5:08 PM IST
Highlights

തിരുവനന്തപുരം തൊട്ട് കാസര്‍ഗോഡ് വരെയുള്ള യാത്ര 4 മണിക്കൂറില്‍ സാധ്യമായാല്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരും. റോഡപകടങ്ങള്‍ കുറയ്ക്കാനും ഇത് സഹായകരമാകും. കാര്‍ബണ്‍ എഫിഷ്യന്‍സി കൂടും, വേഗത്തില്‍ ചരക്ക് നീക്കം സാധിക്കും ഇത്തരം അനവധി സാധ്യതകളാണ് കെ റെയില്‍ മുന്നോട്ട് വയ്ക്കുന്നത്. 

കേരളത്തിൽ എന്തുകൊണ്ട് കെ റെയിൽ പദ്ധതി വേണമെന്ന് കണ്ണടച്ച് പറയാമെന്ന് വിശദമാക്കി ഐക്യരാഷ്ട്ര സഭയുടെ ദുരന്തലഘുകരണ വിഭാഗം അധ്യക്ഷൻ മുരളി തുമ്മാരുകുടി. തിരുവനന്തപുരം തൊട്ട് കാസര്‍ഗോഡ് വരെയുള്ള യാത്ര 4 മണിക്കൂറില്‍ സാധ്യമായാല്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരും. നമുക്ക് തോന്നും ഇത്ര ഹൈസ്പീഡ് ട്രെയിന്‍റെ ആവശ്യമുണ്ടോയെന്ന്. കേരളം വളരുന്ന ഒരു സാമ്പത്തിക മേഖലയാണ്. അതുകൊണ്ട് തന്നെ ഭാവിയിലെ കേരളത്തെ മുന്‍നിര്‍ത്തിയുള്ളതാണ് കെ റെയില്‍ പദ്ധതി.

 

വിനോദ സഞ്ചാര മേഖലയിലെ വികസനത്തിന് റോഡുകളിലെ തിരക്കുകള്‍ ഒഴിവാക്കേണ്ടതും അനിവാര്യമാണ്. അതിനാല്‍ 2030ലെ കേരളത്തെ മുന്‍ നിര്‍ത്തിയാണ് കെ റെയില്‍ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് മുരളി തുമ്മാരുകുടി നിരീക്ഷിക്കുന്നു. റോഡപകടങ്ങള്‍ കുറയ്ക്കാനും ഇത് സഹായകരമാകും. കാര്‍ബണ്‍ എഫിഷ്യന്‍സി കൂടും, വേഗത്തില്‍ ചരക്ക് നീക്കം സാധിക്കും ഇത്തരം അനവധി സാധ്യതകളാണ് കെ റെയില്‍ മുന്നോട്ട് വയ്ക്കുന്നത്. 

click me!