ട്രെയിനിൽ നിന്ന് ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയുടെ കയ്യിൽ രണ്ട് ബാ​ഗുകൾ; തുറന്നപ്പോൾ 4 കിലോ കഞ്ചാവ്, അറസ്റ്റ്

Published : Oct 23, 2024, 03:18 PM IST
ട്രെയിനിൽ നിന്ന് ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയുടെ കയ്യിൽ രണ്ട് ബാ​ഗുകൾ; തുറന്നപ്പോൾ 4 കിലോ കഞ്ചാവ്, അറസ്റ്റ്

Synopsis

രഹസ്യ വിവരത്തെ തുടർന്ന് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് രുഥൽ ചൗധരിയെ പിടികൂടിയത്.

ഹരിപ്പാട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ഗുരുവാലിയ  രുഥൽ ചൗധരി (29) ആണ് പിടിയിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്. 

രഹസ്യ വിവരത്തെത്തുടർന്ന് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കൊച്ചുവേളി രപ്തി സാഗർ എക്സ്പ്രസിൽ എത്തിയ രുഥൽ ചൗധരിയെ പിടികൂടിയത്. രണ്ട് ബാഗുകളിലായാണ്  4 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാൾക്ക് പതിവായി  മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നു വിൽപ്പന നടത്തുന്ന പതിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

READ MORE:  22 കാരിയായ വീട്ടു ജോലിക്കാരിയെ മദ്യം നൽകി മയക്കി ബലാത്സം​ഗം ചെയ്തെന്ന് പരാതി, കൊച്ചിയിലെ ഉന്നതനെ തൊടാതെ പൊലീസ്
 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി