4 വയസുകാരിയെ പീഡിപ്പിച്ച പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയെന്ന് സംശയം; ഫോണില്‍ നിന്ന് വിവരങ്ങൾ ലഭിച്ചു

Published : May 22, 2025, 12:55 PM IST
4 വയസുകാരിയെ പീഡിപ്പിച്ച പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയെന്ന് സംശയം; ഫോണില്‍ നിന്ന് വിവരങ്ങൾ ലഭിച്ചു

Synopsis

കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെയാണ് പോക്സോ കുറ്റം ചുമത്തി പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു. 

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയെന്ന് സംശയം. പ്രതിയുടെ മൊബൈലിൽ ഫോണിൽ നിന്ന് ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ്. ചോദ്യം ചെയ്യിലിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചില്ല. തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ 'അബദ്ധം പറ്റി' എന്ന് പ്രതി സമ്മതിക്കുകയായിരുന്നു. കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി എന്നാണ് കണ്ടെത്തൽ. കുഞ്ഞിന്റെ അച്ഛന്‍റെ സഹോദരനെയാണ് പോക്സോ കുറ്റം ചുമത്തി പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു. 

കുഞ്ഞിന്റെ പോസ്റ്റുമോട്ടത്തിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്. എറണാകുളത്ത് നാല് വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുൻപാണ് പെൺകുഞ്ഞിന്റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കുഞ്ഞിന്റെ മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര ബലാത്സംഗത്തിന് ഇരയായതായി ഫോറൻസിക് സർജൻ കണ്ടെത്തി. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും കുഞ്ഞ് ഇരയായി. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് ബന്ധുക്കളിലേക്ക് അന്വേഷണം തുടങ്ങിയത്. 

കുഞ്ഞിന്റെ സംസ്കാരം പൂർത്തിയായ അന്ന് രാത്രി തന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്ത് തുടങ്ങി. വീട്ടിലെ സ്ത്രീകളുടെയും മൊഴി എടുത്തു. അടുത്ത ബന്ധുവിലേക്ക് സംശയങ്ങൾ നീളുന്നതായിരുന്നു പലരുടെയും മൊഴി. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്ത് ഇയാളെ വിട്ടയച്ചു. ഇന്നലെ മറ്റ് രണ്ട് ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി. വിശദമായി ചോദ്യംചെയ്തു. മറ്റു രണ്ട് ബന്ധുക്കളെയും വിട്ടയച്ചെങ്കിലും മൂന്നാമനെ പൊലീസ് പിടിച്ചിരുത്തി ചോദ്യം ചെയ്തു. തെളിവുകൾ ഓരോന്നായി നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞ് പ്രതി പൊട്ടിക്കരഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. 

അച്ഛന്റെയും അമ്മയുടെയും പരിചരണം വേണ്ടവിധം ലഭിക്കാത്ത കുഞ്ഞ് ബന്ധുക്കൾക്കൊപ്പമായിരുന്നു ഏറിയ സമയവും. ഇത് പ്രതി മുതലെടുത്ത് എന്നാണ് പൊലീസിന്റെ നിഗമനം. ബന്ധുക്കളോടായിരുന്നു കുഞ്ഞിന്റെ അടുപ്പമെന്ന് അമ്മ പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുഞ്ഞിന്റെ വീട്ടിൽ പുറത്തിക്ക് പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് തുടർനടപടികളിലേക്ക് പുത്തൻകുരിശ് പൊലീസ് കടന്നത്. പുത്തൻകുരിശ് ആലുവ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി
കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി