കായംകുളത്ത് 43കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Published : Apr 26, 2026, 12:30 PM IST
kayamkulam taluk hospital snake death saleena

Synopsis

കായംകുളത്ത് 42 കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സെലീനയ്ക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് പിതാവ് സമീർ ആരോപിച്ചു. കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകും.

ആലപ്പുഴ: കായംകുളത്ത് 42 കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സെലീനയ്ക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് പിതാവ് സമീർ ആരോപിച്ചു. കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകും. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്‍റി വെനം നൽകുന്നതിൽ ഉൾപ്പടെ വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ അന്നേ ആരോപണം ഉയർത്തിയിരുന്നു. പാമ്പ് കടിയേറ്റതിന്‍റെ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നും ചികിത്സ നൽകിയതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ആശുപത്രിയുടെ വിശദീകരണം. എന്നാൽ, ആശുപത്രി അധികൃതകരുടെ വാദം തള്ളുകയാണ് കുടുംബം. ഒരു തരത്തിലുള്ള പരിഗണയോ ചികിത്സയോ നൽകിയില്ലെന്ന് സെലീനയുടെ പിതാവ് സമീർ ആരോപിച്ചു.

ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകും. ഇതിനിടെ, സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൊല്ലത്ത് പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെ രാമൻകുളങ്ങര സ്വദേശി സുദേവന് പാമ്പുകടിയേറ്റു. ജില്ലാ ആശുപത്രിയിൽ എത്തിച്ച സുദേവന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെറായിയിൽ പാമ്പ് കടിയേറ്റ വിനോദ സഞ്ചാരി കോയമ്പത്തൂർ സ്വദേശി ശർമിളയെ ആദ്യം പറവൂർ താലൂക് ആശുപത്രിയിലും പിന്നീട് മാഞ്ഞാലി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയപ്പോഴാണ് കാലിന്‍റെ വിരലിന് പാമ്പ് കടിയേറ്റത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പോടോ പുല്ലേ പോലീസേ...: ആർ. ശ്രീലേഖക്ക് കുരുക്ക്, ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും
'വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടങ്ങൾ കുറഞ്ഞേക്കും'; മറ്റന്നാൾ ദുരന്ത സ്ഥലം സന്ദര്‍ശിക്കുമെന്ന് അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ