
ദില്ലി : കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടികയായി. കേരളത്തില്‍ നിന്ന് 47 പേര്‍ക്കാണ് വോട്ടവകാശം. മുതിര്‍ന്ന നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, എഐസിസി അംഗങ്ങളടക്കമുള്ളവര്‍ക്കാണ് വോട്ടവകാശമുള്ളത്. പട്ടികയില്‍ മുൻ മുഖ്യമന്ത്രിമാരായ എകെ ആന്റണി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ശശി തരൂർ, അടക്കമുള്ള നേതാക്കളുണ്ട്. 16 പേര്‍ ക്ഷണിതാക്കളായും സമ്മേളനത്തിന്‍റെ ഭാഗമാകും.
കോൺഗ്രസ് പ്രവർത്തക സമിതി; സോണിയയ്ക്കും രാഹുലിനും സ്ഥിരാംഗത്വം നൽകുന്നതിൽ ഏകാഭിപ്രായം
സംസ്ഥാന ഘടകം നല്‍കിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63 ലെത്തിച്ചത്. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുുപ്പോ നോമിനേഷനോ എന്ന കാര്യം 24 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനമാകും. സോണിയ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും മുന്‍ പ്രസിഡന്‍റുമാരെന്ന പരിഗണനയില്‍ സ്ഥിരാംഗങ്ങളാക്കുന്നതില്‍ ഏകാഭിപ്രായമുണ്ട്. മുന്‍ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തില്‍ മന്‍മോഹന്‍സിംഗും സ്ഥിരാംഗമാകാനുള്ള സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam