5 ദിവസം ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത വേണം, പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ...

Published : May 11, 2024, 02:02 PM ISTUpdated : May 11, 2024, 02:07 PM IST
5 ദിവസം ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത വേണം, പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ...

Synopsis

ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് എന്നിവിടങ്ങളിലും 13ാം തിയ്യതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. 

തിരുവനന്തപുരം: ചൂട് കൂടുന്നതിനിടെ അടുത്ത 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് എന്നിവിടങ്ങളിലും 13ാം തിയ്യതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. 14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. 

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തില്ല, പിണറായി അടക്കമുള്ള മുഖ്യമന്ത്രിമാരുടെ പേര് എടുത്തുപറഞ്ഞ് കെജ്രിവാള്‍

'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം