മോദി സര്‍ക്കാര്‍ അധികാരത്തിലെത്തില്ല, പിണറായി അടക്കമുള്ള മുഖ്യമന്ത്രിമാരുടെ പേര് എടുത്തുപറഞ്ഞ് കെജ്രിവാള്‍

ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്‍

arvind kejriwal says tha modi government will not rule again in india

ദില്ലി: ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു. 

ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്‍. 

ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനായിരുന്നു മോദിയുടെ പദ്ധതി, എന്നാല്‍ നേതാക്കളെ ജയിലിലടച്ച് പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി, അഴിമതിക്കെതിരെ എങ്ങനെയാണ് പോരാടേണ്ടത് എന്ന് തന്നെ കണ്ടുപഠിക്കണം, ഇനിയും മുഖ്യമന്ത്രിമാരെ മോദി ജയിലിലിടും, കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പേര് എടുത്തുപറഞ്ഞും കെജ്രിവാള്‍. 

ഇനി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തില്ല, അമിത് ഷായെ പ്രധാനമന്ത്രി ആക്കാൻ വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്, എന്നാല്‍ എല്ലാ മുതിര്‍ന്ന ബിജെപി നേതാക്കളുടെയും ഭാവി മോദി ഇല്ലാതാക്കി, എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ സീറ്റ് കുറയും, 230ല്‍ കൂടുതല്‍ സീറ്റ് ബിജെപിക്ക് കിട്ടില്ല, ആം ആദ്മിയുടെ പങ്കോടുകൂടിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്നും കെജ്രിവാള്‍. 

Also Read:- 'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios