കൊവിഡ് ബാധിതൻ സല്‍ക്കാര പാര്‍ട്ടിയിലും പങ്കെടുത്തു, കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 51 ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനിൽ

Published : Jun 14, 2020, 10:29 AM ISTUpdated : Jun 14, 2020, 10:32 AM IST
കൊവിഡ് ബാധിതൻ സല്‍ക്കാര പാര്‍ട്ടിയിലും പങ്കെടുത്തു, കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 51 ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനിൽ

Synopsis

പ്രതിസന്ധി വിമാനത്താവളത്തിന്‍റെ  പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തവിധത്തിലുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട്: ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 51 ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനിലേക്ക് മാറി. എയര്‍പോര്‍ട്ട് ഡയറക്ടറടക്കം 35 പേരും ആറ് കസ്റ്റംസ് ഉദ്യോഗസ്ഥരും പത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമടക്കമാണ്  ക്വാറന്‍റീനിൽ പോയത്. 

കരിപ്പൂർ വിമാനത്താവളത്തിലെ മുപ്പതിലേറെ ഉദ്യോഗസ്ഥര്‍ക്ക് ക്വാറന്‍റീൻ നിര്‍ദ്ദേശം

പ്രതിസന്ധി വിമാനത്താവളത്തിന്‍റെ  പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തവിധത്തിലുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വിമാന സര്‍വീസുകള്‍ തടസപ്പെടുകയോ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്യില്ലെന്നും അധികൃതര്‍ അറിയിച്ചു. ടെര്‍മിനല്‍ മാനേജരുമായി സമ്പര്‍ക്കമില്ലാത്ത ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരുന്നുണ്ട്. ഇന്നലെയാണ് ടെര്‍മിനല്‍ മാനേജര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സ്ഥലം മാറ്റത്തോടനുബന്ധിച്ച് വിമാനത്താവളത്തില്‍  വെള്ളിയാഴ്ച്ച നടന്ന സത്ക്കാര പാര്‍ട്ടിയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെയാണ് സമ്പര്‍ക്കപട്ടിക ഇത്രയും വലുതായത്. 

കരിപ്പൂർ എയർപോർട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്; 30 ലേറെ ഉദ്യോഗസ്ഥർക്ക് ക്വാറന്‍റൈന്‍ നിര്‍ദ്ദേശം

 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി