കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 30 ലേറെ ഉദ്യോഗസ്ഥരോട് ക്വാറന്‍റീനില്‍ പോകാൻ നിര്‍ദ്ദേശം. ബ്ലഡ് സാംപിള്‍ ശേഖരിച്ച ശേഷം ഏഴ് ദിവസത്തോളം ഈ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് വിവരം. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവരില്‍ നിന്നാകാം ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കോഴിക്കോട് ജില്ലയില്‍ ഇന്നലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കരിപ്പൂർ എയർപോർട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്; 30 ലേറെ ഉദ്യോഗസ്ഥർക്ക് ക്വാറന്‍റൈന്‍ നിര്‍ദ്ദേശം

അതേ സമയം സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗണിന് ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങൾ തുറന്നതും എൻട്രൻസ് പരീക്ഷകൾ നടക്കുന്നതും പരിഗണിച്ചാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷകൾ നടത്താം. പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ നടത്താം. പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. അഡ്മിഷൻ കാർഡ് യാത്രാ പാസായി പരിഗണിക്കണമെന്നും സർക്കാർ പുറപ്പെടുവിച്ച പുതിയ നിർദ്ദേശത്തിൽ പറയുന്നു. ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.