ഇന്ന് നഷ്ടമായത് ആറ് ജീവൻ, കാലവർഷം കലിതുള്ളിയെത്തിയപ്പോൾ കേരളത്തിൽ കനത്ത നഷ്ടം; വരും ദിവസങ്ങളിലും അതിശക്ത മഴ ജാഗ്രത, ഓറഞ്ച് അലർട്ട്

Published : Jun 06, 2026, 11:27 PM IST
rain death

Synopsis

കേരളത്തിൽ കാലവർഷം അതിശക്തമായി തുടരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിലായി സംസ്ഥാനത്ത് ഇന്ന് ആറ് പേർ മരിച്ചു. വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

കോഴിക്കോട്: കാലവർഷം കലിതുള്ളിയെത്തിയതോടെ സംസ്ഥാനത്ത് ഇന്ന് കനത്ത നാശം. അതിശക്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്താകെ ഇന്ന് ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. കാസർകോട് ആദൂരിൽ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ ദാരുണമായി മരണപ്പെട്ടു. തൃശ്ശൂർ മണലൂരിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണ് വിഷ്ണു എന്ന യുവാവാണ് മരിച്ചത്. എറണാകുളം പട്ടിമറ്റത്ത് കൂട്ടുകാരോടൊപ്പം ചിറയിൽ കുളിക്കാനിറങ്ങിയ കൊല്ലം മയ്യനാട് സ്വദേശിയായ നബീൽ എന്ന വിദ്യാർത്ഥിയും വെള്ളത്തിൽ മുങ്ങിമരിച്ചു. മറ്റൊരു ദാരുണ അപകടമുണ്ടായത് കോഴിക്കോട് ജില്ലയിലാണ്. കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരണപ്പെട്ടു. ഫാർമസിസ്റ്റായ രമ്യ, ഇവരുടെ ഏഴ് വയസുകാരനായ മകൻ ശിവനന്ദ് എന്നിവരാണ് പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ജീവൻ വെടിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വ്യാപക നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തിൽ വലിയ തോതിലുള്ള ജാഗ്രതാ നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട്

07/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

08/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

09/06/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

08/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

09/06/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

10/06/2026: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ലിട്ട് നൂറാം നാൾ തുറന്നുപറഞ്ഞ് സിദ്ദിഖ്, വയനാട് കോൺഗ്രസ് വീട് നിർമാണത്തിൽ കാലതാമസമുണ്ടായി; 'അനുമതികൾ ലഭിക്കാൻ വൈകിയതാണ് കാരണം'
സെനറ്റിൽ സർവ്വം ബിജെപി മയം! എംജി സർവകലാശാലയിൽ ചാൻസലർ ബിജെപി അനുഭാവികളെ കുത്തിനിറച്ചെന്ന് ആക്ഷേപം; 30 ൽ 17 പേരും ബിജെപി പശ്ചാത്തലമുള്ളവർ