
ആലപ്പുഴ: ജില്ലയിലെ ദേശീയപാതയോരങ്ങളിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ദേശീയപാത അതോറിറ്റി 64 കോടി രൂപ അനുവദിക്കും. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് ജനങ്ങൾ നേരിടുന്ന ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് തുക അനുവദിക്കാൻ തീരുമാനമായത്.
കെ. സി. വേണുഗോപാൽ എം.പി. വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിലാണ് ദേശീയപാത അതോറിറ്റി അധികൃതർ ഫണ്ട് അനുവദിക്കുമെന്ന ഉറപ്പ് നൽകിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണങ്ങൾക്ക് പിന്നാലെ പലയിടങ്ങളിലും കടുത്ത വെള്ളക്കെട്ട് രൂപപ്പെടുന്നുവെന്ന വ്യാപക പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്നതും തുക നീക്കിവെക്കാൻ തീരുമാനിച്ചതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam