ഓണത്തിന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ.
തിരുവനന്തപുരം: ഓണത്തിന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഓണത്തിന് കേരളത്തിലേക്ക് നൂറിലേറെ സ്പെഷ്യൽ ട്രെയിൻ സർവീസുകളുണ്ടാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് കൂടുതൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
06093 തിരുവനന്തപുരം നോർത്ത്-മംഗളൂരൂ ജങ്ഷൻ
ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ രണ്ട് വരെ എല്ലാ ബുധനാഴ്ചകളിലും സർവീസ്. രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി ഒൻപത് മണിക്ക് മംഗളൂരു ജങ്ഷനിലെത്തും.
സ്റ്റോപ്പുകൾ- വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്
06094 മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം
ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ മൂന്ന് വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ്. മംഗളൂരുവിൽനിന്ന് വൈകിട്ട് 03.15-ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് എത്തും.
സ്റ്റോപ്പുകൾ- വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്
06147 എറണാകുളം ജങ്ഷൻ- എസ്എംവിടി ബെംഗളൂരു
ഓഗസ്റ്റ് 09 മുതൽ സെപ്റ്റംബർ ആറ് വരെ എല്ലാ ഞായറാഴ്ചകളിലും സർവീസ്. ഞായറാഴ്ച രാത്രി 11.10-ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 12.45-ന് എസ്എംവിടിയിലെത്തും.
സ്റ്റോപ്പുകൾ- ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം
06148 എസ്എംവിടി ബെംഗളൂരു-എറണാകുളം ജങ്ഷൻ
ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ ഏഴ് വരെ എല്ലാ തിങ്കളാഴ്ചകളിലും സർവീസ്. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 05.45ന് എറണാകുളം ജങ്ഷനിലെത്തും.
സ്റ്റോപ്പുകൾ- ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം