കരിപ്പൂരിൽ‍ വീണ്ടും സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Published : Sep 07, 2020, 10:43 AM ISTUpdated : Sep 07, 2020, 12:16 PM IST
കരിപ്പൂരിൽ‍ വീണ്ടും സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Synopsis

അഡാപ്റ്ററിലും സ്പീക്കറിനുള്ളിലും ട്രോളി ബാഗ് ചക്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് വിമാനങ്ങളിലായെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 653 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും ജിദ്ദയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. 

30.48 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 325 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അഡാപ്റ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദുബായിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നായി 207 ഗ്രാം സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് 121 ഗ്രാം വീതവും പിടിച്ചെടുത്തു. സ്പീക്കറിനുള്ളിലും ട്രോളി ബാഗ് ചക്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ
റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം