പാലക്കാട്‌ യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി, 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടു

Published : Mar 31, 2023, 03:33 AM IST
പാലക്കാട്‌ യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി, 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടു

Synopsis

വെള്ളിനേഴി, ഷൊർണ്ണൂർ, പറളി, പാലക്കാട് സൗത്ത്, മേലാർക്കോട്, വടവന്നൂർ, അയിലൂർ മണ്ഡലം കമ്മറ്റികളാണ് പിരിച്ച് വിട്ടത്

ഒറ്റപ്പാലം:  പാലക്കാട്‌ യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടു. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിൽ ആണ് നടപടി. വെള്ളിനേഴി, ഷൊർണ്ണൂർ, പറളി, പാലക്കാട് സൗത്ത്, മേലാർക്കോട്, വടവന്നൂർ, അയിലൂർ മണ്ഡലം കമ്മറ്റികളാണ് പിരിച്ച് വിട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനേഷ് ലാലാണ് നടപടി എടുത്തത്.

അതേസമയം ജില്ലയിലെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നടത്തിയിട്ടുള്ളത്. . ജില്ലാ സമ്മേളനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നടന്നതെന്നും സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിത സംഗമം , ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പെടെ ഉള്ള മുഴുവൻ പരിപാടികളും പരാജയമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി ശില്‍പ എന്‍എസ്  വിശദമാക്കുന്നു. 

എന്‍ എസ് ശില്‍പയുടെ കുറിപ്പ് ഇപ്രകാരമാണ്

താങ്കളുടെ ദയ ഞങ്ങൾക്കു വേണ്ട , ഞാനും താങ്കളും അംഗമായ സംസ്ഥാന കമ്മറ്റിയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ എത്രയോ ജില്ല പ്രസിഡന്റുമാർ ഈ സംഘടനയെ നയിക്കുന്നു  ഏതെങ്കിലും ഒരു സ്ഥലത്ത് ഇത്രയും ദാർഷ്ട്യത്തോടും അഹങ്കാരത്തോടും കൂടി പെരുമാറുന്ന ഒരു ജില്ല പ്രസിഡന്റിനെ താങ്കൾ കണ്ടിട്ട് ഉണ്ടോ ??? ഇന്നലത്തെ പുറത്താക്കൽ ഉൾപ്പെടെ 4 വട്ടമായി ജീവനും ജീവിതവും ഈ പ്രസ്ഥാനത്തിന് വേണ്ടി ചിലവഴിച്ച 43 ഓളം  ( കീ  പോസ്റ്റിലിരിക്കുന്ന ) ആളുകളെയാണ് രാഷ്ട്രീയ വനവാസത്തിന് ഈ 3 വർഷത്തിനുള്ളിൽ ഇദ്ധേഹം അയച്ചത് .

ഇദ്ധേഹത്തിനുള്ള വ്യക്തി  വിരോധവും വൈരാഗ്യവുമായിരുന്നു പലവരുടെയും സ്ഥാനം ഇദ്ദേഹം കളയാൻ കാരണമായത് ... ഈ 43 ഓളം ആളുകളിൽ മിക്കവരും മികച്ച സംഘാടകരും പ്രാദേ ശികമായി പാർട്ടിയുടെ നെടും തൂണുകൾ ആയിരുന്നു പലരും ...

ജില്ലയിലെ യൂത്ത് കോൺഗ്രസ്സ് സംവിധാനത്തിനകത്ത് പരസ്പ്പര വൈരാഗ്യവും വിരോധവും വളർത്തുന്നതിന് നേതൃത്വം കൊടുത്ത  ഇദ്ധേഹത്തെ ഇനിയെങ്കിലും ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നേതൃത്വം മാറ്റിയില്ലെങ്കിൽ വലിയ വില തന്നെ യൂത്ത് കോൺഗ്രസ്സ് ജില്ലയിൽ കൊടുക്കേണ്ടി വരുമെന്ന് ദനേഷ് ലാൽ സുഹൃത്തേ താങ്കളെ ഓർമ്മപ്പെടുത്തുന്നു .

ഒരു വനിത സംസ്ഥാന ഭാരവാഹി എന്ന നിലയിൽ എന്റെ സംഘടനാ ജീവിതത്തിൽ എന്നെ മാനസീകമായും ശരീരികമായും ഇത്രയും അധികം ബുദ്ധിമുട്ടിക്കുകയും തളർത്തുകയും ചെയ്ത ഒരു നേതാവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ട് ഇല്ല , കാരണം ഒരു ജില്ലാ കമ്മറ്റി യോഗത്തിൽ അദ്ധേഹത്തിന് എതിരെ സംസാരിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് അതിന് ശേഷം ഒരു കമ്മിറ്റി ക്കു പോലും വിളിക്കാതെയും ഭ്രഷ്ട്ട് കൽപ്പിച്ചും  ജില്ലയിൽ ഇറക്കിയ യൂത്ത് ഡയറി  യിൽ  എന്റെ പേരും ഫോട്ടോയും മാത്രം ഉൾകെള്ളിക്കാതെ അങ്ങേയറ്റം വൈരാഗ്യ ബുദ്ധിയോട് കൂടി പെരുമാറിയ ഇദ്ധേഹത്തിന് ഒരു സംഘടനയെ കൂട്ടി യോജിപ്പിച്ചും ചേർത്ത് പിടിച്ചും കൊണ്ട് നടക്കാൻ കഴിയില്ല എന്ന് ദനേഷ് ലാൽ മനസ്സിലാക്കണം ...

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ നടന്ന മുഴുവൻ മണ്ഡലം ,ബ്ലോക് സമ്മേളനങ്ങൾ എല്ലാം ഗ്രൂപ്പ് ചേരി തിരിഞ്ഞാണ് നടന്നത് ,A ഗ്രൂപ്പും i ഗ്രൂപ്പും ചേരി തിരിയാതെ നടന്ന ഒരു മണ്ഡലം ബ്ലോക് സമ്മേളനം പോലും പറയാൻ ജില്ലയിൽ ഇല്ല . സമ്മേളന തുടക്കത്തിൽ ജില്ലയിലെ പ്രഗൽഭ ഗ്രൂപ്പായ VK ശ്രീകണ്ഠൻ ഗ്രൂപ്പിന്റെ നേതാക്കളായ ജെസീർക്കയും , അരുൺ കുമാർ ഉൾപ്പെടെ അവരുടെ ടീമുമായി ഉള്ള ഒരു ചെറിയ പ്രശ്നത്തിൽ  ഇദ്ധേഹത്തിന്റെ Ego കൊണ്ട് നടന്ന എല്ലാ സമ്മേളനവും ഗ്രൂപ്പിൽ കലാശിക്കുകയാണ് ഉണ്ടായത് .


സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിത സംഗമം , ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പെടെ ഉള്ള മുഴുവൻ പരിപാടികളും ഫ്ലോപ്പ് ആയിരുന്നു  എന്ന് താങ്കൾക്ക് അറിയാമല്ലോ .മലബാറിൽ നിന്ന് തന്നെ 5 ൽ താഴെയുള്ള വനിത  സംസ്ഥാന ഭാരവാഹികളിൽ ഒരാളായ എന്നെ പോലും എന്റെ ജില്ലയിലെ വനിതാ സംഗമം ഇയാൾ അറിയിക്കുകയോ വിളിക്കുകയോ ചെയ്തില്ല എന്നത് തന്നെ ഇയാളുടെ അസഹിഷ്ണുത എത്രയാണന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതെ ഉള്ളു .

ഏത് അഹങ്കാരിക്കും ഏത് ദാർഷ്ട്യക്കാരനും ഒരു പര്യവസാനമുണ്ട് ആ ഒരു പര്യവസാനത്തിലേക്കാണ് ഇത് നീങ്ങി കൊണ്ടിരിക്കുന്നത് .ഇത് മനസ്സിലാക്കിയ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എല്ലാ ഗ്രൂപ്പ് കാരേയും വിളിച്ച് നേരിട്ട് 12 അസംബ്ലി യോഗത്തിൽ പങ്കെടുത്ത് ജില്ലയിലെ പ്രധാന യൂത്ത് കോൺഗ്രസ്സ്  നേതാക്കളോട് സംസാരിച്ചതിന്റെ പുറത്താണ് നമ്മുടെ ജില്ലാ സമ്മേളനം ഭംഗിയായി നടത്താൻ നമുക്ക് കഴിഞ്ഞത് , ഈ ജില്ലാ പ്രസിഡന്റ് നേരിട്ട് വിളിച്ചാണ് സമ്മേളനം നടത്തിയിരുന്നതങ്കിൽ 500 ആള് പോലും തികയുമായിരുന്നില്ല  എന്നതാണ് യാഥാർത്ഥ്യം .


ജില്ലയിലെ സംസ്ഥാന , ജില്ലാ ഭാരവാഹികളോട് യാതൊരുവിധ കൂടിയാലോ ജനകൾ ഇല്ലാതെ മുന്നോട്ട് പോകുന്ന ഇദ്ദേഹം ഈ സംഘടനക്ക് ഒരു ഭാരമായി തീരും എന്നതിൽ യാതൊരു വിധ സംശയവുമില്ല .രാജ്യം മുഴുവൻ നിന്ന് കത്തുമ്പൊൾ തന്റെ പ്രദേശത്ത് കുളപ്പുള്ളിയിൽ അല്ലങ്കിൽ ഷൊർണൂരിൽ ഒരു 15 ആളെ കൂട്ടി യൂത്ത് കോൺഗ്രസ്സിന്റെ ലേബലിൽ ഒരു പരിപാടി പോലും സംഘടിപ്പിക്കാൻ തന്റെ പ്രദേശത്ത് പറ്റാത്ത ഇദ്ദേഹം അജാസും, ജയഘേഷും , സദ്ധാമും പ്രശോഭും ഉൾപ്പെടെ ഉള്ളവർ ടൗണിൽ  സംഘടിപ്പിച്ച നൈറ്റ് മാർച്ചിന്റെ മുന്നിൽ വന്ന് നയിച്ച് ഞാൻ ആണ് ഇതിന്റെയെല്ലാം ആള് എന്ന് വരുത്തി തീർത്ത് നടക്കുന്ന ഇദേഹം നമ്മുടെ സംഘടനയുടെ ശാപമാണന്ന് ദനോഷ് ലാൽ താങ്കളെ ഓർമ്മപ്പെടുത്തുന്നു .

ഞാൻ എഴുതിയ പല വരികളും ശരിയായ ദിശയിലാണോ  എന്നറിയണമെങ്കിൽ ജില്ലയിലെ താങ്കളുടെ സഹ ഭാരവാഹികൾ ആയ സംസ്ഥാന ഭാരവാഹികളോട് ഒന്ന് അന്വേഷിക്കുക . തനിക്ക് ഇഷ്ട്ടമില്ലാത്തവരെയും തന്നെ അംഗീകരികാത്തവരെയും നശിപ്പിക്കുക എന്ന ഒരു Saddiest Line ൽ നടക്കുന്ന ഇദ്ധേഹത്തെ എത്രയും പെട്ടന്ന് തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .

നാളെകൾ നമ്മുടെതാണ്, ഈ സംഘടന നമ്മുടെതാണ് ,സത്യം എത്ര മൂടി വെച്ചാലും ഒരു നാൾ പുറത്ത് വരിക തന്നെ ചെയ്യും .

സത്യം പറയുന്ന നമ്മൾ ഒറ്റക്കാവാം ,
നമ്മൾ പറയുന്ന സത്യത്തെ വളച്ചെടിച്ചെക്കാം ,
എന്നാൽ മറ്റു ശബ്ദങ്ങൾ നിലക്കുക തന്നെ ചെയ്യും 
നമ്മുടെ ശബ്ദങ്ങൾ ഉയർന്ന് വരിക തന്നെ ചെയ്യും

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി