തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

Published : Sep 05, 2026, 01:40 AM IST
Kaipamangalam Car Accident Death

Synopsis

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം. നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിലാണ് സംഭവം. ണ്ടിഗൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നതെന്ന് വിവരം.

കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം.

നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ദിണ്ടിഗൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് തോല്‍വി: 'പിണറായി പറഞ്ഞത് ഒരു മണ്ഡലത്തിലെ കാര്യം', സ്വയം വിമർശനമാണ് പ്രധാനമെന്ന് എം എ ബേബി
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കൈക്കൂലി കേസ്; വിരമിച്ച ഡെപ്യൂട്ടി കളക്ടർ അറസ്റ്റിൽ