കാളികാവിൽ വിദേശത്തു നിന്നെത്തിയ 92 പേർ നിരീക്ഷണത്തില്‍; മലപ്പുറത്ത് മൂന്ന് സ്വകാര്യ ക്ലിനിക്കുകൾ പൂട്ടി

Published : Mar 18, 2020, 10:42 AM ISTUpdated : Mar 18, 2020, 11:09 AM IST
കാളികാവിൽ വിദേശത്തു നിന്നെത്തിയ 92 പേർ നിരീക്ഷണത്തില്‍; മലപ്പുറത്ത് മൂന്ന് സ്വകാര്യ ക്ലിനിക്കുകൾ പൂട്ടി

Synopsis

മൂന്ന് സ്വകാര്യ ക്ലിനിക്കുകൾ ആരോഗ്യ വകുപ്പ് അടപ്പിച്ചു. രോഗിയെ പരിശോധിച്ച ഡോക്ടറെയും ജീവനക്കാരെയും നേരത്തെ സമ്പർക്കപ്പട്ടികയിലുൾപ്പെടുത്തി നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു.

ദില്ലി: മലപ്പുറത്ത് വാണിയമ്പലത്തെ കൊവിഡ് വൈറസ് ബാധിത  ചികിത്സക്കെത്തിയ വണ്ടൂരിലെ മൂന്ന് സ്വകാര്യ ക്ലിനിക്കുകൾ ആരോഗ്യ വകുപ്പ് അടപ്പിച്ചു. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലിന്‍റെ ഭാഗമായാണ് നടപടി. രോഗിയെ പരിശോധിച്ച നാലു ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരും അൻപതോളം ബന്ധുക്കളും ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ഇവർ മാർച്ച് ഒൻപതിന് ചികിത്സക്കെത്തിയ ശാന്തിനഗർ മെഡിക്കൽസിന് സമീപത്തെ ഡോക്ടറുടെ ക്ലിനിക്, നെബുലൈസേഷനായി എത്തിയ മൈക്രോമാക്സ് ലാബ്, പത്താം തീയതി ചികിത്സക്കെത്തിയ വാണിയമ്പലത്തെ വി എം ബി ക്ലിനിക് എന്നിവയാണ് ആരോഗ്യവകുപ്പ് മുൻ കരുതൽ നടപടിയുടെ ഭാഗമായി അടപ്പിച്ചത്.

രോഗിയെ പരിശോധിച്ച വാണിയമ്പലത്തെയും ശാന്തിനഗറിലെയും ക്ലിനിക്കുകളിലെ രണ്ട് ഡോക്ടർമാരും വണ്ടൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും ബന്ധുക്കളുൾപ്പെടെ രോഗിയെ പരിചരിച്ചവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അതേ സമയം മലപ്പുറം ജില്ലയിലെ തന്നെ കാളികാവിൽ വിദേശത്ത് നിന്നെത്തിയ 92 പേർ നിലവില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. 

രാജ്യത്ത് 143 പേര്‍ക്ക് കൊവിഡ് -19 ; രോഗബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍

ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടേയും പ്രാഥമിക റൂട്ട് മാപ്പ് ഇന്നലെ പുറത്ത് വിട്ടിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരും ജില്ലാ ഭരണകൂടത്തിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍  നിരവധിപ്പേര്‍ ആരോഗ്യവകുപ്പുമായിബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. മലപ്പുറത്തെ രണ്ട് രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം മാത്രം 800 കടക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതില്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ ആറ് പഞ്ചായത്തുകളിലെ 522 പേരാണ് പട്ടികയിലുള്ളത്. 

കൊവിഡ് 19: സംസ്ഥാനത്ത് അതീവ ജാഗ്രത, മാഹിയിലെ രോഗബാധിത ആശുപത്രിയില്‍ നിന്ന് മടങ്ങിയതില്‍ അന്വേഷണം

 

 

 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി