വീട്ടിനുള്ളില്‍നിന്നും ദുര്‍ഗന്ധം, പൊലീസെത്തി വാതില്‍ തുറന്നു, 53കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Published : Feb 08, 2024, 03:43 PM IST
വീട്ടിനുള്ളില്‍നിന്നും ദുര്‍ഗന്ധം, പൊലീസെത്തി വാതില്‍ തുറന്നു, 53കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു.സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി

തൃശൂര്‍:ചാലക്കുടിയിൽ 53 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റാലപ്പടിയിൽ ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചാലക്കുടിയിലെ ഐവിഷൻ ആശുപത്രിക്കു സമീപത്തെ വീട്ടിലാണ്  സംഭവം. ഇവിടെ ബാബു ഒറ്റയ്ക്കായിരുന്നു താമസം. വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വീടിന് മുന്നിലിട്ടിരുന്ന ന്യൂസ് പേപ്പറുകളും എടുത്തിരുന്നില്ല. വീടിനുള്ളില്‍നിന്നും ഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് ദിവസങ്ങളായിരിക്കാമെന്നാണ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ല. 

ആനക്കോട്ടയിലെ ആനകൾക്ക് ക്രൂര മർദനം, വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടപടി, 2 പാപ്പാന്മാർക്ക് സസ്പെന്‍ഷൻ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല; 'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ'
എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത് തീവ്രവാദ ശക്തികളുമായി, എൻഡിഎക്ക് ശക്തമായ മുന്നേറ്റമുണ്ടാകും; കെ സുരേന്ദ്രൻ