യുഡിഎഫ് യോ​ഗത്തിൽ ചെന്നിത്തലയുടെ ചിത്രം ആലേഖനം ചെയ്ത തൊപ്പി, കീറിക്കളഞ്ഞ് ഒരുവിഭാ​ഗം, ഖർ​ഗെ പങ്കെടുത്ത യോ​ഗത്തിലും 'മുഖ്യമന്ത്രി' തർക്കം

Published : Mar 25, 2026, 08:15 PM ISTUpdated : Mar 25, 2026, 08:18 PM IST
Ramesh chennithala

Synopsis

തെരഞ്ഞെടുപ്പ് കഴിയും മുമ്പ് തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടങ്ങിയിരുന്നു. കെ സുധാകരന് പിന്നാലെ ചെന്നിത്തലയ്ക്ക് പരസ്യ പിന്തുണയുമായി പിജെ കുര്യനും രം​ഗത്തെത്തി

കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത യുഡിഎഫ് സമ്മേളനത്തിന്റെ സദസിലും മുഖ്യമന്ത്രി തർക്കം. ഖർഗെ എത്തുന്നതിന് മുമ്പ് ആയിരുന്നു സംഭവം. ചെന്നിത്തലയുടെ ചിത്രം പ്രിന്റ് ചെയ്ത തൊപ്പി വിതരണം ചെയ്തതിലാണ് ഒരുവിഭാ​ഗം പ്രവർത്തകർ പ്രതിഷേധിച്ചത്. ചെന്നിത്തലയുടെ ചിത്രം മാത്രം ഉൾപ്പെടുത്തിയതിൽ ആയിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് സമയത്ത് ഗ്രൂപ്പ്‌ കളിക്കരുതെന്ന് പറഞ്ഞു ചില പ്രവർത്തകർ തൊപ്പിയിൽ നിന്ന് ചിത്രം കീറികളയുകയും ചെയ്തു. തൊപ്പിക്ക് പുറമെ, ചെന്നിത്തലയുടെ ചിത്രമുള്ള പോസ്റ്ററുകളുമായും പ്രവര്‍ത്തകര്‍ എത്തി. 

തെരഞ്ഞെടുപ്പ് കഴിയും മുമ്പ് തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടങ്ങിയിരുന്നു. കെ സുധാകരന് പിന്നാലെ ചെന്നിത്തലയ്ക്ക് പരസ്യ പിന്തുണയുമായി പിജെ കുര്യനും രം​ഗത്തെത്തി. എന്നാൽ ഒരു ചർച്ചയും തർക്കവും ഈ വിഷയത്തിൽ ഇല്ല എന്നായിരുന്നു ചെന്നിത്തലയും സതീശനും കെ.സി.വേണുഗോപാലും പ്രതികരിച്ചത്.

യുഡിഎഫിന് ഭരണം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകൾ കൂടുതൽ സജീവമാക്കി നേതാക്കൾ. മുതിര്‍ന്ന നേതാക്കളായ കെ സുധാകരനും പി കെ കുര്യനും പരസ്യമായി തന്നെ രമേശ് ചെന്നിത്തലയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സീറ്റ് ചര്‍ച്ചയ്ക്കിടെ പരസ്യ പ്രതികരണം നടത്തിയ സുധാകരൻ തന്നെയാണ് മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചയ്ക്കും തുടക്കമിട്ടത്. പി ജെ കുര്യൻ കൂടെ അഭിപ്രായം തുറന്ന് പറഞ്ഞതോടെ രമേശ് ചെന്നിത്തലയും വി ഡി സതീശനും പ്രതികരണവുമായി രംഗത്ത് വന്നു.

കെ സുധാകരൻ പറഞ്ഞത്

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി തുറന്നുപറഞ്ഞു. രമേശ് ചെന്നിത്തലയെ ആണ് താൻ ശുപാർശ ചെയ്യുകയെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു. വി.ഡി. സതീശൻ, കെ.സി വേണു ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് താൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് സുധാകരൻ വ്യക്തമാക്കിയത്.

പിന്നാലെ പി ജെ കുര്യൻ

യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ‌‌രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പരസ്യമായി പറഞ്ഞു. യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും പി ജെ കുര്യൻ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ രമേശ്‌ ചെന്നിത്തല വേദിയിൽ ഇരിക്കെയായിരുന്നു പി ജെ കുര്യന്റെ പ്രസ്താവന. എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ്‌ ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ്‌ ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അമ്പലപ്പുഴയിൽ യുഡിഎഫ്-ബിജെപി ഡീൽ'; ജി സുധാകരന്‍റെ പ്രസ്താവന അതിന് തെളിവാണെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം
'കേരളത്തിൽ സിപിഎം-ബിജെപി ഡീൽ'; സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം ആവർത്തിച്ച് രാഹുൽ​ ​ഗാന്ധിയും