പുനഃസംഘടനാ തർക്കം: പത്തനംതിട്ടയിൽ യുഡിഎഫ് രാപ്പകൽ സമര സമാപനം ബഹിഷ്കരിച്ച് ഒരു വിഭാഗം നേതാക്കൾ

Published : Feb 14, 2023, 10:48 AM ISTUpdated : Feb 14, 2023, 11:23 AM IST
പുനഃസംഘടനാ തർക്കം: പത്തനംതിട്ടയിൽ യുഡിഎഫ് രാപ്പകൽ സമര സമാപനം ബഹിഷ്കരിച്ച് ഒരു വിഭാഗം നേതാക്കൾ

Synopsis

പി ജെ കുര്യൻ പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് നേതാക്കളുടെ ബഹിഷ്കരണം. പുന:സംഘടനാ തർക്കങ്ങളെ തുടർന്ന് ജില്ലയിൽ നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷം ആണ്

പത്തനംതിട്ട: UDF രാപകൽ സമരത്തിന്‍റെ സമാപന സമ്മേളനം ബഹിഷ്കരിച്ച് പത്തനംതിട്ടയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. മുൻ എംഎ.എ ശിവദാസൻ നായർ, മുൻ ഡിസിസി അധ്യക്ഷൻ പി മോഹൻരാജ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ബഹിഷ്കരണം. പി ജെ കുര്യൻ പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് നേതാക്കളുടെ ബഹിഷ്കരണം. പുനഃസംഘടനാ തർക്കങ്ങളെ തുടർന്ന് ജില്ലയിൽ നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാണ്.

പുനഃസംഘടനയിൽ തുടങ്ങിയ ചർച്ചക്കൊടുവിൽ സംഘട്ടനത്തിലേക്ക് എത്തുന്നതാണ് പത്തനംതിട്ടയിലെ കോൺഗ്രസിലെ കാഴ്ച. ഭാരവാഹി പട്ടികയിൽ ധാരണ ഉണ്ടാകാത്തതിനെ തുടർന്ന് മുൻ ജില്ലാ പ്രസിഡന്റ്മാരായ കെ ശിവദാസൻ നായർ, പി മോഹൻരാജ്, ബാബു ജോർജ് എന്നിവർ പുനസംഘടന കമ്മിറ്റിയിൽ നിന്ന്  ഇറങ്ങിപോയത് മുതലാണ് നേതാക്കൾക്കിടയിലെ അസ്വാരസ്യങ്ങൾ പുറത്ത് വന്നത്. ജില്ലയിൽ സ്വാധീനമുള്ള എ ഗ്രൂപ്പിലെ പ്രധാന നേതാക്കളാണ് മൂവരും.

പുനഃസംഘടന: പത്തനംതിട്ടയിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം, സംസ്ഥാന നേതൃത്വത്തിന് പരാതി പ്രവാഹം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'