'നിശബ്ദമാക്കാൻ ശ്രമം', ജിഎസ്ടി കുടിശ്ശികയിൽ ബാല​ഗോപാൽ വ്യക്തത വരുത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ

Published : Feb 14, 2023, 10:17 AM ISTUpdated : Feb 14, 2023, 10:28 AM IST
'നിശബ്ദമാക്കാൻ ശ്രമം',  ജിഎസ്ടി കുടിശ്ശികയിൽ ബാല​ഗോപാൽ വ്യക്തത വരുത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ

Synopsis

കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നപ്പോൾ ചോദ്യകർത്താവിനെ ആക്രമിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. നിശബ്ദമാക്കാനാണ് സംസ്ഥാന ധനകാര്യ മന്ത്രിയും സിപിഎം അണികളും ഇപ്പോൾ ശ്രമിക്കുന്നതെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. 

കൊല്ലം : ജിഎസ്ടി കുടിശ്ശിക വിഷയത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ വ്യക്തത വരുത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. പാർലമെൻ്റിൽ ഉന്നയിച്ച വിഷയത്തിൽ കെ എൻ ബാലഗോപാൽ നടത്തിയ പ്രതികരണത്തിൽ വസ്തുതാപരമായ കൂടുതൽ വ്യക്തതകൾ വരുത്തേണ്ടതുണ്ട്. ധനകാര്യ മന്ത്രി ഇന്നലെ വരെ പറഞ്ഞത് അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്നും കിട്ടുന്നില്ല എന്നായിരുന്നു. സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഇതുതന്നെ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നതിനുശേഷം ഇത് മാറി. 2022 ഡിസംബർ 5ന് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് അർഹമായ ചരക്ക് സേവന നികുതി കിട്ടുന്നില്ല എന്നാണ് താൻ പറയുന്നത്. ഇതിന് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറയണം. ‌തന്റെ ചോദ്യം IGST യെ കുറിച്ചായിരുന്നു. തെറ്റുകൾ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന ധനമന്ത്രി. 

20% ജിഎസ്ടി വളർച്ച കൈവരിച്ചു എന്ന്  പറയുമ്പോൾ എങ്ങനെയാണ് ജിഎസ്ടി കോമ്പൻസേഷൻ ചോദിക്കാൻ കഴിയുക. ഓഡിറ്റ് സ്റ്റേറ്റ്മെൻറ് കേന്ദ്രത്തിന് സബ്മിറ്റ് ചെയ്യുന്നതിൽ സംസ്ഥാനത്തിന് ഒരു കാര്യവും ചെയ്യാനില്ലേ?? കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ ബിജെപിക്ക് അടിക്കാൻ വടി കൊടുത്തു എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. സംസ്ഥാനം സെസ് ഏർപ്പെടുത്തുമ്പോൾ സംസ്ഥാനത്തിന് അർഹമായ 5000 കോടി വാങ്ങി എടുക്കുന്നതിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നപ്പോൾ ചോദ്യകർത്താവിനെ ആക്രമിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. നിശബ്ദമാക്കാനാണ് സംസ്ഥാന ധനകാര്യ മന്ത്രിയും സിപിഎം അണികളും ഇപ്പോൾ ശ്രമിക്കുന്നതെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. 

Read More : പ്രവർത്തക സമിതിയിലേക്ക് തരൂരെത്തുമോ? ചരടുവലിച്ച് കേരള എംപിമാർ, ഉറപ്പ് നൽകാതെ ഖാർഗെ

കേന്ദ്രസർക്കാർ പാർലമെൻറിൽ പറഞ്ഞത് തെറ്റാണെന്ന് കണ്ടാൽ പ്രിവിലേജ് മോഷൻ നോട്ടീസ് കൊടുക്കാൻ താൻ തയ്യാറാണ്. പക്ഷെ നിർമ്മല സീതാരാമൻ പറഞ്ഞത് തെറ്റാണെന്ന് സംസ്ഥാന സർക്കാർ തന്നെ ബോധ്യപ്പെടുത്തണം. ഡിവിഡന്റ് പൂൾ അടക്കമുള്ള വിഷയത്തിൽ കേന്ദ്രവുമായി തർക്കമുണ്ട്. പൂർണ്ണ സെറ്റിൽമെൻറ് ആയിട്ടല്ല അഡ്ഹോക് ആയിട്ടാണ് ഐജിഎസ്ടി വിഹിതം ഇപ്പോൾ നൽകുന്നതെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസം ലോക്സഭയിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻ കെ പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ മന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തെ നിശിതമായി വിമർശിച്ചിരുന്നു. 2017 മുതൽ എ ജിയുടെ സർട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും അതിൻ്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വമ്പൻ നീക്കവുമായി ബിജെപി, ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം ഉടൻ
അഭിമാന നേട്ടം, രാജ്യത്തെ ഏറ്റവും മികച്ച ഇലക്ഷൻ ജില്ല കേരളത്തിൽ; കാസർകോട് ജില്ലയ്ക്ക് ദേശീയ പുരസ്കാരം