'എല്ലാ ബസുകളും ജനുവരി ഒന്ന് മുതല്‍ ഓടിത്തുടങ്ങും'; കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി

By Web TeamFirst Published Dec 19, 2020, 11:47 AM IST
Highlights

ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആർടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത്. കെഎസ്ആർടിസി ബസുകളിൽ പതിനഞ്ചുവരെ ആളുകൾക്ക് നിന്ന് യാത്ര ചെയ്യാൻ അനുമതി നല്‍കിയിട്ടുണ്ട്. 

തിരുവനന്തപുരം: ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കട്ടപ്പുറത്തുള്ള മുഴുവൻ ബസുകളും നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആർടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത്. കെഎസ്ആർടിസി ബസുകളിൽ പതിനഞ്ചുവരെ ആളുകൾക്ക് നിന്ന് യാത്ര ചെയ്യാൻ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. അതേസമയം, ക്രിസ്തുമസ് പുതുവൽസരത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസും നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ്. 

click me!