നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ ഈ മാസം 21ന് തെളിവെടുപ്പ് നടത്തും

Published : Dec 19, 2020, 11:32 AM IST
നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ ഈ മാസം 21ന് തെളിവെടുപ്പ് നടത്തും

Synopsis

സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്റ്റഡിയിലെടുത്ത വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേഡ് സബ്ജയിലില്‍ വച്ച് മരിച്ചത്.

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ജുഡീഷ്യൽ കമ്മീഷൻ ഈ മാസം 21ന് തെളിവെടുപ്പ് നടത്തും. പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും രാജ് കുമാറിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് അറിയിച്ചു. തെളിവെടുപ്പിന് ശേഷം ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. 

സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്റ്റഡിയിലെടുത്ത വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേഡ് സബ്ജയിലില്‍ വച്ച് മരിച്ചത്. നവംബർ 16ന് പിടികൂടിയ രാജ് കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ അനധികൃത കസ്റ്റഡിയിൽ വച്ച് മൂന്ന് ദിവസത്തോളം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അദ്നാൻ്റെ സ്വഭാവ​ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തത് വൈരാ​ഗ്യമുണ്ടാക്കി, മുത്തശ്ശിയേയും കൊല്ലാൻ ശ്രമിച്ചു; 16കാരിയുടെ കൊലപാതകത്തിൽ വിവരങ്ങൾ പുറത്ത്
'ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു, തുടർച്ചയായി മുക്കിലിടിക്കുകയും തലമുടി പിടിച്ചുവലിക്കുകയും ചെയ്തു'; മാലദ്വീപ് സ്‌കൂളിലെ വിദ്യാർഥിയുടെ ക്രൂര മർദനത്തിനിരയായ അധ്യാപിക