കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു, ലോഡ് ഇറക്കുകയായിരുന്ന ആൾ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു

Published : Oct 11, 2022, 07:58 AM ISTUpdated : Oct 11, 2022, 08:29 AM IST
കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു, ലോഡ് ഇറക്കുകയായിരുന്ന ആൾ റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു

Synopsis

കെ എസ് ആർ ടി സി ബസ് ഡ്രൈവർ ഉൾപ്പെടെ 5പേർക്ക് പരിക്കേറ്റു


കോഴിക്കോട് : കോഴിക്കോട് അരീക്കാട് വാഹനാപകടത്തിൽ ഒരു മരണം. കെ എസ് ആർ ടി സി ബസ്  ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.  

 

കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നിൽ ബസ് ഇടിച്ചതിനെ തുടർന്ന് ലോഡ് ഇറക്കുകയായിരുന്ന ആൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. കെ എസ് ആർ ടി സി ബസ് ഡ്രൈവർ ഉൾപ്പെടെ 5പേർക്ക് പരിക്കേറ്റു . തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്

വെഞ്ഞാറമൂട് ആംബുലൻസ് അപകടം: ചികിത്സയിലായിരുന്ന നാലുവയസുകാരിയും മരണത്തിന് കീഴടങ്ങി

PREV
Read more Articles on
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ