എൻസിബി ഉന്നത പദവിയിൽ മലയാളി, മലപ്പുറത്തിന് അഭിമാനം; അഡീഷണൽ ഡയറക്ടറായി ഡോ. സി അനീസ് ചുമതലയേറ്റു

Published : Jul 17, 2026, 05:04 PM IST
dr anees

Synopsis

മലയാളി ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. സി. അനീസ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) അഡീഷണൽ ഡയറക്ടറായി നിയമിതനായി. ലഹരിമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് ശ്രദ്ധേയനായ അദ്ദേഹത്തിന്റെ നിയമനം എൻസിബിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഉന്നത പദവിയിൽ മലയാളി ഐആർഎസ് ഉദ്യോഗസ്ഥൻ നിയമിതനായി. 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഡോ. സി. അനീസാണ് എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റത്. നേരത്തെ കസ്റ്റംസ് ഇന്റലിജൻസിലും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലും സുപ്രധാന ചുമതലകൾ വഹിച്ച ശേഷമാണ് ഡോ. അനീസിന് ഈ സുപ്രധാന പദവിയിലേക്ക് നിയമനം ലഭിക്കുന്നത്.

ഇന്ത്യ-പാകിസ്താൻ അതിർത്തി മേഖല കേന്ദ്രീകരിച്ച് രാജ്യത്തേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്ന മാഫിയാ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികൾ സ്വീകരിച്ചതിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇക്കാലയളവിൽ അതിർത്തി വഴി കടത്താൻ ശ്രമിച്ച വലിയ തോതിലുള്ള ലഹരിമരുന്ന് വേട്ടയ്ക്കാണ് ഇദ്ദേഹം നേരിട്ട് നേതൃത്വം നൽകിയത്.

അന്താരാഷ്ട്ര തലത്തിലും രാജ്യത്തെ പ്രതിനിധീകരിച്ച് മികവ് തെളിയിക്കാൻ ഡോ. അനീസിന് സാധിച്ചിട്ടുണ്ട്. ബ്രിക്സ്, ബിംസ്റ്റെക്, ആസിയാൻ, കൊളംബോ സെക്യൂരിറ്റി കൗൺസിൽ തുടങ്ങിയ പ്രമുഖ ആഗോള ഉന്നതതല വേദികളിൽ അദ്ദേഹം ഇന്ത്യൻ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. കൂടാതെ, ഡോ. അനീസിന്റെ നേതൃത്വത്തിന് കീഴിൽ കസ്റ്റംസ് കെ-9 സ്ക്വാഡുകൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി നടത്തിയ പരിശോധനകളിൽ 600 കിലോഗ്രാമിലധികം മാരക ലഹരിവസ്തുക്കളാണ് പിടികൂടിയത്.

മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഡോ. സി. അനീസ്, കാലിക്കറ്റ് സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ മൊയ്തുക്കുട്ടി സി.-യുടെയും കെ.പി. ഫാത്തിമക്കുട്ടിയുടെയും മകനാണ്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിൽ അസിസ്റ്റന്റ് കമ്മീഷണറായ ഡോ. അനി അനീസാണ് ഭാര്യ. രാജ്യത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെയുള്ള എൻ.സി.ബിയുടെ നടപടികൾക്ക് ഡോ. സി. അനീസിന്റെ അനുഭവസമ്പത്ത് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ; `പതിനായിരം കോടി ടാറ്റയുടേതല്ല, അഭിമുഖത്തില്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട്'
'പവർകട്ട് മൂലം ഓക്സിജൻ മുടങ്ങി രോഗി മരിച്ചു, എന്തുകൊണ്ട് ഇൻവേർട്ടർ വാങ്ങിയില്ലെന്ന് കെഎസ്ഇബിയുടെ ചോദ്യം'; ദുരനുഭവം പങ്കുവെച്ച് യുവതി