
കൊച്ചി: ബിജെപിയിലേക്ക് മക്കൾ മാത്രമല്ല കാരണവന്മാരും വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ. എ കെ ആന്‍റണിയെ ബിജെപി ഒരിക്കലും അപമാനിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മകൻ ബിജെപിയിലേക്ക് വന്നത് വലിയ മുതൽക്കൂട്ടാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷത്ത് നിന്നും ആളുകൾ ബിജെപിയിലേക്ക് വരുമെന്ന് എ എൻ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനം കേരളത്തിൽ ഗുണകരമായുള്ള മാറ്റത്തിന് വഴിയൊരുക്കുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. നരേന്ദ്ര മോദിയുടെ നയങ്ങൾ അംഗീകരിച്ചാണ് അദ്ദേഹത്തിന്റെ മാറ്റം. കൂടുതൽ കോൺഗ്രസ് നേതാക്കൾ അനിൽ ആന്റണിയുടെ പാത പിന്തുടരണമെന്ന് പറഞ്ഞ കെ കൃഷ്ണദാസ്, കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്, പെട്ടന്ന് രക്ഷപെട്ടാൽ എല്ലാവരും രക്ഷപ്പെടുമെന്നും പരിഹസിച്ചു.
വഞ്ചകൻ താനല്ലെന്ന് അനിൽ ആന്‍റണി
തന്നെ വഞ്ചകനെന്ന് വിളിക്കുന്ന കോൺഗ്രസ് നേതാക്കളാണ് രാജ്യത്തെ വഞ്ചിക്കുന്നവരെന്ന് അനിൽ ആന്‍റണി. രണ്ടോ മൂന്നോ വ്യക്തികൾക്കു വേണ്ടി കോൺഗ്രസ് രാജ്യവിരുദ്ധ ശക്തികളുമായി സന്ധിചെയ്യുകയാണെന്നും ബിജെപിയിൽ ചേർന്ന അനിൽ ആൻറണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതൽ യുവാക്കളും നേതാക്കളും ബിജെപിയിലേക്ക് വരും. ബിജെപി മതേതര പാർട്ടിയല്ലന്നത് തെറ്റായ പ്രചാരണമാണ്. ബിജെപിയിലെ തന്‍റെ റോൾ വൈകാതെ പാർട്ടി തീരുമാനിക്കുമെന്നും അനിൽ ആന്‍റണി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam