അസംതൃപ്തൻ, സുപ്രധാന പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്ന് എ പി ജയൻ; സിപിഐക്കുള്ളില്‍ കോളിളക്കം

Published : Feb 24, 2023, 08:06 AM IST
അസംതൃപ്തൻ, സുപ്രധാന പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്ന് എ പി ജയൻ; സിപിഐക്കുള്ളില്‍ കോളിളക്കം

Synopsis

പാർട്ടി പരിപാടകളിൽ നിന്ന് വിട്ടു നിൽക്കുകയാണ് എ പി ജയൻ. ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനുള്ള കാനം പക്ഷത്തിന്‍റെ ശ്രമമാണ് പരാതിക്ക് പിന്നിലെന്നാണ് ജയനെ അനുകൂലിക്കന്നവർ ആരോപിക്കുന്നത്.

പത്തനംത്തിട്ട: അനധികൃത സ്വത്ത് സമ്പാദന കേസിൽ വീണ്ടും അന്വേഷണത്തിന് പാർട്ടി കമ്മീഷനെ നിയോഗിച്ചതിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന് കടുത്ത അതൃപ്തി. പാർട്ടി പരിപാടകളിൽ നിന്ന് വിട്ടു നിൽക്കുകയാണ് എ പി ജയൻ. ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനുള്ള കാനം പക്ഷത്തിന്‍റെ ശ്രമമാണ് പരാതിക്ക് പിന്നിലെന്നാണ് ജയനെ അനുകൂലിക്കന്നവർ ആരോപിക്കുന്നത്. എ പി ജയനെതിരെയുള്ള പാർട്ടി അന്വേഷണം സിപിഐക്കുള്ളിൽ വലിയ കോളിളക്കമാണ് ഉണ്ടാക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ജനുവരി ആദ്യം ഏകാംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചപ്പോൾ തന്നെ എ പി ജയൻ അസംതൃപ്തനായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് പരിഗണിച്ച സംസ്ഥാന എക്സിക്യൂട്ടീവ് കഴിഞ്ഞ ദിവസം വീണ്ടും നാലംഗ കമ്മീഷനെ നിയോഗിച്ചതോടെ സ്ഥിതിഗതികൾ പിന്നെയും മാറി. എ പി ജയൻ പാർട്ടി പരിപാടികളിൽ നിന്ന്  വിട്ട് നിൽക്കാൻ തുടങ്ങി.

മുൻകൂട്ടി നിശ്ചയിച്ച ജില്ലയിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നിൽ പോലും എ പി ജയൻ പങ്കെടുത്തില്ല. അഖിലേന്ത്യ കിസാൻ സഭയുടെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കൂടിയായ ജയൻ ഇന്നലെ എഐകെഎസ് സംഘടിപ്പിച്ച രാജ്ഭവൻ ധർണയിലും എത്തിയില്ല. ഇതിനിടെ എ പി ജയൻ സിപിഎമ്മിന്‍റെ ഒരു കേന്ദ്ര കമ്മിറ്റി അംഗവുമായി  കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

കാനം വിരുദ്ധ പക്ഷത്തെ പ്രമുഖനായ എ പി ജയനെതിരെ സംസ്ഥാന തലത്തിൽ തന്നെയുള്ള നീക്കങ്ങളുടെ ഭാഗമാണ്  വിവദാങ്ങളെന്നാണ് ഇസ്മയിൽ വിഭാഗം വിലയിരുത്തുന്നത്. കാനം രാജേന്ദ്രനൊപ്പം നിൽക്കുന്നവരെ തന്നെ അന്വേഷണ കമ്മീഷൻ  അംഗങ്ങളായി നിയോഗിച്ചതും ഇതിന്‍റെ ഭാഗമാണെന്നും ഇവർ പറയുന്നു. ചേരിപോരിൽ എ പി ജയന്റെ പ്രതിരോധമാണ് കെ കെ അഷറഫിന്റെ ശബ്‍ദസന്ദേശം മരുമകൻ വഴി പുറത്ത് വിടുന്നതിന്‍റെ പിന്നിലുള്ളത്. 

ദുരിതാശ്വാസ നിധി: 'സർക്കാരിനെ പറ്റിച്ചിട്ടില്ല'; അപേക്ഷ നൽകിയത് വിഡി സതീശന്റെ ഓഫീസ് മുഖേനയെന്ന് വെളിപ്പെടുത്തൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും