കോഴിക്കോട് കാല് മാറി ശസ്ത്രക്രിയ; പിഴവ് സമ്മതിച്ച് ഡോക്ടർ, തുറന്നുപറയുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ബന്ധുക്കൾ

Published : Feb 24, 2023, 07:47 AM ISTUpdated : Feb 24, 2023, 10:37 AM IST
കോഴിക്കോട് കാല് മാറി ശസ്ത്രക്രിയ; പിഴവ് സമ്മതിച്ച് ഡോക്ടർ, തുറന്നുപറയുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ബന്ധുക്കൾ

Synopsis

സത്യത്തിൽ ഇടതു കാലിന് വേണ്ടിയാണ് ഞാൻ മുന്നൊരുക്കം നടത്തിയത് . നിങ്ങൾ പറയുന്നതെല്ലാം ശരിയാണ് .  എനിക്ക് വേറൊന്നും പറയാനില്ല-ഇതാണ് വീഡിയോയിൽ ഡോക്ടർ ബെഹിർഷാൻ പറയുന്നത്

 

കോഴിക്കോട് :  ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സജ്നയുടെ കുടുംബം. ചികിത്സാ പിഴവ് എന്ന പരാതി വന്ന ശേഷം മാനേജ്മെന്‍റ് നടത്തിയ ചർച്ചയിലാണ് ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ താൻ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടർ പറയുന്നത്. അതേസമയം,മെഡിക്കൽ കോളേജിലെ തുടർപരിശോധനയിൽ ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നതെന്ന് വ്യക്തമായതായി സജ്നയുടെ മകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

കാലു മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതി വന്ന ദിവസം ആശുപത്രി മാനേജ്മെന്‍റ് നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളാണ് സജ്നയുടെ കുടുംബം പുറത്തുവിട്ടത്. നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി കൂടിയായ ഡോ. പി. ബെഹിർഷാൻ തെറ്റുപറ്റിയെന്ന് ഇതിൽ സമ്മതിക്കുന്നുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. 

 

സത്യത്തിൽ ഇടതു കാലിന് വേണ്ടിയാണ് ഞാൻ മുന്നൊരുക്കം നടത്തിയത് . നിങ്ങൾ പറയുന്നതെല്ലാം ശരിയാണ് . 
എനിക്ക് വേറൊന്നും പറയാനില്ല-ഇതാണ് വീഡിയോയിൽ ഡോക്ടർ ബെഹിർഷാൻ പറയുന്നത്

ഈ ദൃശ്യങ്ങൾ പൊലീസിനും കൈമാറി. ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ചികിത്സാ രേഖകൾ എല്ലാം ആശുപത്രി മാനേജ്മെന്‍റ് തിരുത്തിയെന്ന പരാതി കുടുംബം ആവർത്തിക്കുന്നു.

നിർബന്ധപൂർവ്വം ഡിസ്ചാർജ്ജ് വാങ്ങി, തുടർചികിത്സയ്ക്കായി സജ്നയെ മെ‍ഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ബന്ധുക്കൾ മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ വേണ്ടത് ഇടത് കാലിന് തന്നെയാണെന്ന് വ്യക്തമായതായെന്നും മകൾ പറഞ്ഞു.

അശ്രദ്ധമായ ചികിത്സയ്ക്ക് നിസ്സാര വകുപ്പ് ചുമത്തിയാണ് ഡോ. ബെഹിർഷാനെതിരെ നടക്കാവ് പൊലീസ് ഇന്നലെ കേസെടുത്തത്. തുടർ അന്വേഷണത്തിൽ മാത്രമാണ് കൂടുതൽ വകുപ്പുകൾ ചേർക്കുക എന്ന് പൊലീസ് അറിയിച്ചു. അതേസമയം, ആരോഗ്യമന്ത്രിയുടെ നി‍ർദ്ദേശപ്രകാരം ഡിഎംഒയുടെ അന്വേഷണം തുടരുകയാണ്.

കാലു മാറി ശസ്ത്രക്രിയ: ആശുപത്രിയുടെ വിശദീകരണം തള്ളി കുടുംബം, രേഖകളിൽ തിരിമറി നടത്തിയെന്നും ആരോപണം
 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ