റെയിൽവേ ട്രാക്കിൽ മരം വീണു, ട്രെയിൻ ഗതാഗതം തടസപ്പെട്ടു, ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു 

Published : May 29, 2025, 05:40 PM IST
റെയിൽവേ ട്രാക്കിൽ മരം വീണു, ട്രെയിൻ ഗതാഗതം തടസപ്പെട്ടു, ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു 

Synopsis

ആലപ്പുഴ എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ കഴിഞ്ഞ അരമണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. 

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ കഴിഞ്ഞ അരമണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ്‌ തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു. 

 

 


 

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം